ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവളം 50 വര്‍ഷത്തേക്ക് അദാനി ഗ്രൂപ്പിന് നടത്തിപ്പിന് നല്‍കി. രാജ്യത്തെ വിമാനത്താവളങ്ങള്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിക്കാനുള്ള കേന്ദ്രമന്ത്രിസഭയുടെ തീരുമാനപ്രകാരമാണിത്. സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് മറികടന്നാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം.
തിരുവനന്തപുരം വിമാനത്താവളത്തിന് പുറമെ ഗോഹട്ടി, ജയ്പൂര്‍ വിമാനത്താവളങ്ങളുടെയും നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് നല്‍കിയിട്ടുണ്ട്. പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ വിമാനത്താവളത്തിന്റെ നടത്തിപ്പ്, വികസനം, നവീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് നടക്കുക.
വിമാനത്താവളത്തിന്റെ നടത്തിപ്പ് അവകാശം അദാനി ഗ്രൂപ്പിന് നല്‍കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും കെഎസ്‌ഐഡിസിയും നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു
Discussion about this post