കൊച്ചി: കോവിഡ് രോഗികളുടെ ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ നിലപാട് മാറ്റി സര്‍ക്കാര്‍. ഫോണ്‍ വിളി വിശദാംശങ്ങള്‍ വേണ്ടെന്നും ടവര്‍ ലൊക്കേഷന്‍ മാത്രം മതിയെന്നുമാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു സര്‍ക്കാര്‍ നിലപാട് മാറ്റം അറിയിച്ചത്.
കോവിഡ് രോഗികളുടെ സി.ഡി.ആര്‍(കോള്‍ ഡീറ്റെയില്‍സ് റെക്കോര്‍ഡ്) പൂര്‍ണമായി ശേഖരിക്കാനായിരുന്നു സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചെന്നിത്തല കോടതിയെ സമീപിച്ചത്.
ടവര്‍ ലൊക്കേഷന്‍ മാത്രം മതിയെങ്കില്‍ പ്രശ്‌നമില്ലെന്നും മറ്റ് രേഖകള്‍ വേണമെങ്കില്‍ വെള്ളിയാഴ്ച വിശദമായ സത്യവാങ്മൂലം നല്‍കണമെന്നും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
Discussion about this post