തിരുവനന്തപുരം: ഇനി മുതല്‍ പി.എസ്.സി പരീക്ഷകള്‍ രണ്ട് ഘട്ടമായി നടത്തും. സ്‌ക്രീനിംഗ് ടെസ്റ്റായിരിക്കും ആദ്യഘട്ടത്തില്‍ നടത്തുക. ഇതില്‍ വിജയിച്ചാല്‍ മാത്രമേ രണ്ടാംഘട്ട പരീക്ഷയെഴുതാന്‍ സാധിക്കൂവെന്ന് പി.എസ്.സി ചെയര്‍മാന്‍ എം.കെ.സക്കീര്‍ പറഞ്ഞു.
പുതിയ പരിഷ്‌ക്കരണം അപേക്ഷകള്‍ കൂടുതലായി വരുന്ന തസ്തികകള്‍ക്കാകും ബാധകമാവുക. പത്താംക്ലാസ്, പ്ലസ്ടു, ബിരുദ യോഗ്യതകളുള്ള തസ്തികകള്‍ക്ക് വെവ്വേറെ തലത്തിലുള്ള പരീക്ഷകളായിരിക്കും ഉണ്ടായിരിക്കുക. സ്‌ക്രീനിംഗ് ടെസ്റ്റിലെ മാര്‍ക്ക് ഫൈനല്‍ റാങ്ക് ലിസ്റ്റിനെ ബാധിക്കില്ല. മെയിന്‍ പരീക്ഷയ്ക്ക് തസ്തികകയ്ക്ക് അനുസൃതമായ ചോദ്യങ്ങള്‍ ഉണ്ടാകും.
Discussion about this post