കള്ളകര്‍ക്കടകം ചേര്‍ത്ത് പിടിച്ച വറുതിയെ അതിജീവിച്ച് മലയാളി പുതുവത്സരത്തിലേക്ക് ചുവട് വച്ചിരിക്കുന്നു. വിളിക്കാതെ വന്ന ദുരിതങ്ങളും മഹാമാരിയും പലരുടെയും ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയെങ്കിലും അതിനെയൊക്കെ അതിജീവിക്കുകയാണ് മലയാളമണ്ണ്.
മുക്കുറ്റിയും തുമ്പയും സാന്നിധ്യമറിയിച്ച് പറമ്പുകളില്‍ നിറയുന്നുണ്ട്. മലയാളിയുടെ മുഖത്ത് ഉദിച്ച പ്രതീക്ഷയുടെ സൂര്യന് തിളക്കവും കൂടിയിട്ടുണ്ട്.
പത്തായം നിറയ്ക്കാന്‍ ആയില്ലെങ്കിലും ഇക്കുറിയും ഓണത്തിന് വറുതി അകലെ നില്‍ക്കും എന്ന വിശ്വാസത്തിലാണ് ഓരോരുത്തരും.
കഴിഞ്ഞ വര്‍ഷങ്ങളിലെ പോലെ കര്‍ക്കടകത്തിലെ തോരാമഴ കേരളത്തെ ചില്ലറയല്ല വലച്ചത്. ആഞ്ഞടിച്ച കാറ്റില്‍ നശിച്ചത് ചിങ്ങം 1 ന് വിളവെടുക്കേണ്ട വിഭവങ്ങളാണ്. മുന്‍വര്‍ഷങ്ങളില്‍ ഉണ്ടായ ബാധ്യതകളില്‍ നിന്ന് ഇപ്പോഴും നിരവധി കര്‍ഷകര്‍ക്ക് കര കേറാനുമായിട്ടില്ല .
എങ്കിലും കോവിഡിന്റെയും ദുരിതങ്ങളുടെയും സാമൂഹിക സാമ്പത്തിക പശ്ചാത്തലത്തില്‍ നിന്ന് കൊണ്ടുതന്നെ മലയാള മണ്ണ് പ്രതീക്ഷയുടെ പൊന്‍നാമ്പുകളുമായി പുതുവര്‍ഷത്തിലെക്ക് കടന്നുകഴിഞ്ഞു.
ഏവര്‍ക്കും നിറവുള്ള പുതുവര്‍ഷം നേരുന്നു.
Discussion about this post