കോവിഡ് രോഗവ്യാപനം ഇട്ട സഡൻ ബ്രേക്ക് മാറ്റി മുന്നോട്ട് കുതിക്കുകയാണ് നിലവിലെ വാഹനവിപണി. ദിവസം ചെല്ലുന്തോറും ആവശ്യക്കാരുടെയും ഉപഭോക്താക്കളുടെയും എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുന്നുണ്ട്.
ഷോറൂമുകളുടെ പ്രവർത്തനങ്ങളിലും മാറ്റങ്ങൾ പ്രകടമാണ്. ഇപ്പോൾ ഷോറൂമിൽ പോകാതെ, സെയിൽസ് റെപ്രസന്ററ്റീവിനേ കാണാതെ വാഹനം വാങ്ങാൻ കഴിയും. സർവം ഡിജിറ്റൽ മയം.
മുൻപ് സാമ്പത്തിക മാന്ദ്യത്തിൽപ്പെട്ട് വാഹന വിപണിയ്ക്ക് ഇടിവ് സംഭവിച്ചിരുന്നു.പിന്നീട് കൊറോണയുടെ തുടക്കത്തിൽ വാഹന വിൽപ്പന നിലച്ചു എന്ന് കരുതിയിടത്ത് നിന്നാണ് പ്രതീക്ഷയുണർത്തുന്ന ഈ മാറ്റം.
പൊതുഗതാഗതം വഴി കൊറോണ പകരുമോയെന്ന ഭയവും പലരെയും വാഹനം വാങ്ങാൻ പ്രേരിപ്പിക്കുന്നുണ്ട്.
വില കുറവുള്ള കാറുകളും ഇരുചക്രവാഹനങ്ങൾക്കുമാണ് ഡിമാൻഡ്. കാർ ആണെങ്കിൽ കുടുംബാംഗങ്ങൾക്കു സുരക്ഷിതമായി സഞ്ചരിക്കാമെന്ന ചിന്തയാണ് കൂടുതൽ പേർക്കും ഉള്ളത്.
Discussion about this post