കൊല്ലം: പരവൂരില്‍ മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞു. വള്ളത്തിലുണ്ടായിരുന്ന തെക്കുംഭാഗം ആസിഫ് മന്‍സിലില്‍ നസീറിനെ കാണാതായി. ഇന്ന് രാവിലെയാണ് തെക്കുംഭാഗം സ്വദേശി സജീറും നസീറും ഫൈബര്‍ വള്ളത്തില്‍ മത്സ്യബന്ധനത്തിന് പോയത്.
തിരയില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു. സജീര്‍ രക്ഷപ്പെട്ടെത്തിയെങ്കിലും നസീറിനെ കാണാതാവുകയായിരുന്നു. മത്സ്യത്തൊഴിലാളികള്‍ തിരച്ചില്‍ നടത്തുകയാണ്. പരവൂര്‍ പൊലീസും ഫയര്‍ഫോഴ്‌സും തീരത്തെത്തിയിട്ടുണ്ട്.
Discussion about this post