തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പരിശോധനയ്ക്ക് ആരോഗ്യവകുപ്പ് പുതിയ മാര്‍ഗരേഖ പുറത്തിറക്കി. ജലദോഷപ്പനിയുള്ളവരില്‍ ആന്റിജന്‍ ടെസ്റ്റ് അഞ്ച് ദിവസത്തിനുള്ളില്‍ നടത്തും. നേരത്തെ ജലദോഷപ്പനിയുമായി വരുന്ന സംശയകരമായ സാഹചര്യങ്ങളില്‍ നിന്നുള്ളവരെ മാത്രമാണ് പരിശോധിച്ചിരുന്നത്.
ഗുരുതര ശ്വാസകോശ രോഗമുള്ളവര്‍ക്ക് ഇനി മുതല്‍ ആര്‍ടിപിസിആര്‍ പരിശോധന തന്നെ നടത്തും. പ്രൈമറി കോണ്ടാക്ടില്‍ ഉള്ള എല്ലാ ആളുകള്‍ക്കും എട്ടാം ദിവസം മുതല്‍ ആന്റിജന്‍ പരിശോധന നടത്തും.
കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്ന് എതെങ്കിലും രോഗം ബാധിച്ച് ആശുപത്രികളില്‍ ചികിത്സ തേടി എത്തുന്നവര്‍ക്ക് അഡ്മിഷനു മുന്‍പ് തന്നെ കൊവിഡ് പരിശോധന നടത്തണം.
Discussion about this post