തിരുവനന്തപുരം: വടക്കാഞ്ചേരിയില്‍ ഭവനനിര്‍മ്മാണത്തിന് റെഡ് ക്രസന്റിനെ ഏല്‍പ്പിച്ചതില്‍ സര്‍ക്കാരിന് പങ്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി മുഖപത്രത്തില്‍ പ്രസിദ്ധീകരിച്ച ‘വേണ്ടത് വിവാദമല്ല, വികസനം’ എന്ന ലേഖനത്തിലാണ് കോടിയേരി നിലപാട് വ്യക്തമാക്കിയത്. റെഡ് ക്രസന്റിന്റെ കാരുണ്യ പദ്ധതിയെ അപകീര്‍ത്തിപ്പെടുത്തിയിട്ടായാലും വേണ്ടില്ല, സര്‍ക്കാരിന് മേല്‍ കരിതേച്ചാല്‍ മതിയെന്ന ചിന്തയിലാണ് കമ്മ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങളും പ്രതിപക്ഷവുമെന്നും കോടിയേരി കുറ്റപ്പെടുത്തി.
ലേഖനത്തില്‍ പറയുന്നത്:
ജീവകാരുണ്യ പ്രവര്‍ത്തനത്തിലെ ആഗോള മുദ്രയായ റെഡ് ക്രസന്റ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഭൂമിയില്‍ അവരുടെ ചെലവില്‍ വീട് നിര്‍മിച്ചു നല്‍കുന്ന പദ്ധതി വടക്കാഞ്ചേരിയില്‍ നടപ്പാക്കിവരികയാണ്. വീട് നിര്‍മിക്കാനുള്ള ഏജന്‍സിയെ നിര്‍ണയിച്ചതില്‍ സര്‍ക്കാരിന് ഒരു പങ്കുമില്ല. റെഡ്ക്രസന്റിന്റെ സാമ്പത്തിക ഇടപാടുകളുടെ ഉത്തരവാദിത്തം അവര്‍ക്ക് മാത്രമാണ്. റെഡ്ക്രസന്റിന്റെ കാരുണ്യ പദ്ധതിയെ അപകീര്‍ത്തിപ്പെടുത്തിയിട്ടായാലും വേണ്ടില്ല സര്‍ക്കാരിനുമേല്‍ കരിതേച്ചാല്‍ മതിയെന്ന ചിന്തയിലാണ് കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങളും പ്രതിപക്ഷവും. ഇവിടെയും നാടിന് അനുഗുണമായ കാരുണ്യ പദ്ധതികളോടുള്ള പ്രതിബദ്ധതയല്ല, വിവാദങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിലാണ് ഇക്കൂട്ടരുടെ താല്‍പ്പര്യമെന്ന് വ്യക്തമാകുന്നു.
ഹിന്ദുത്വ ശക്തികളും പിന്തിരിപ്പന്‍മാരും നവ ഉദാരവല്‍ക്കരണക്കാരും ഇന്ത്യയില്‍ സൃഷ്ടിച്ചിരിക്കുന്ന ഇരുട്ടിനുള്ളില്‍ പ്രകാശിക്കുന്ന നിറദീപമാണ് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍. നാടിനോടും നിയമവ്യവസ്ഥയോടും ജനങ്ങളോടും പ്രതിബദ്ധതയുള്ള ഈ ഭരണം തുടരേണ്ടത് ഇന്ത്യയുടെ തന്നെ ഭാവിയ്ക്കാവശ്യമാണ്. അതിനാല്‍ ദുരുദ്ദേശത്തോടെയുള്ള വിവാദങ്ങളേയും എല്ലാ അപവാദ പ്രചരണങ്ങളേയും തള്ളി സര്‍ക്കാരിന്റെ യശ്ശസ്സും കരുത്തും വര്‍ധിപ്പിക്കാനായി നാടിനെ സ്‌നേഹിക്കുന്ന എല്ലാവരും അണിനിരക്കണം.
Discussion about this post