ഉപഭോക്താക്കൾക്ക് ആവശ്യമുള്ള പുതിയ സേവനവുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ.
ചൊവ്വാഴ്ചയാണ് ഇന്ത്യയിലെ ഗൂഗിൾ ഉപഭോക്താക്കൾക്ക് ഈ സൗകര്യം ലഭ്യമായി തുടങ്ങിയത്.
സംരംഭകർ, ഫ്രിലാൻസേഴ്സ് എന്നിവരെ ലക്ഷ്യമിട്ടാണ് വെർച്വൽ വിസിറ്റിങ് കാർഡ് അഥവാ പീപ്പിൾസ് കാർഡ് എന്ന സേവനം ഗൂഗിൾ അവതരിപ്പിച്ചിരിക്കുന്നത്.
വെർച്വൽ വിസിറ്റിങ് കാർഡിലൂടെ വ്യക്തിഗത വിവരങ്ങൾ പങ്കു വയ്ക്കാനും. ഗൂഗിൾ അക്കൗണ്ടും ഫോൺ നമ്പറും ഉപയോഗിച്ചാണ് പീപ്പിൾ കാർഡ് തയ്യാറാക്കാക്കാവുന്നത്. മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ താൽപര്യമുളള വ്യക്തിവിവരങ്ങളാകണം ഇതിൽ രേഖപ്പെടുത്തേണ്ടത്.
ഗൂഗിൾ അക്കൗണ്ടിൽ പേര് സേർച്ച് ചെയ്താൽ കാർഡ് ലഭ്യമാകും.പ്രൊഫഷണലുകൾ,സംരംഭകർ, ആർട്ടിസ്റ്റുകൾ തുടങ്ങി ആർക്കുമിത് പ്രയോജനപ്പെടുത്താവുന്നതാണ്.
കൂടാതെ പേഴ്സണൽ ഇൻഫർമേഷനൊപ്പം ഇമേജ്, സോഷ്യൽ മീഡിയ ലിങ്ക് എന്നിവയും ചേർക്കാം. ഫോൺ നമ്പറും ഇ മെയിലും പരസ്യപ്പെടുത്താതെ കാർഡിൽ സൂക്ഷിക്കാനും കഴിയും.
വ്യാജ പ്രൊഫൈലുകൾ ഒഴിവാക്കാൻ പീപ്പിൾ കാർഡ് സഹായിക്കും. വ്യാജവിവരങ്ങൾ റിപ്പോർട്ട് ചെയ്യാനായി ഫീഡ്ബാക്ക് ബട്ടണും റെഡിയാണ്.
ആവശ്യമില്ലെന്നു തോന്നിയാൽ ഏത് സമയവും പീപ്പിൾ കാർഡ് ഒഴിവാക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത.
Discussion about this post