ഇനി കോവിഡ് ബോധവത്‌ക്കരണ സന്ദേശം കേൾക്കണമല്ലോ എന്ന വിഷമം ബി എസ് എൻ എൽ ഉപഭോക്താക്കൾക്ക് വേണ്ട.
ഫോൺ വിളിക്കുന്ന സമയത്ത് ഏർപ്പെടുത്തിയിരുന്ന കോവിഡ് ബോധവത്കരണ സന്ദേശങ്ങൾ നിർത്തിയിരിക്കുകയാണ് ബി എസ് എൻ എൽ.
ദുരിത ഘട്ടങ്ങളിൽ ബുദ്ധിമുട്ട് ഉണ്ടാകുന്നതായി
വ്യാപക പരാതി ഉയർന്നതിനെ തുടർന്നാണ് നടപടി.
അത്യാവശ്യങ്ങൾക്കായി വിളിക്കുമ്പോൾ മിനിറ്റുകൾ നീണ്ട സന്ദേശം വിലപ്പെട്ട സമയം നഷ്ടമാക്കുന്നു എന്നായിരുന്നു പരാതി.
ആംബുലൻസിന് വിളിക്കുമ്പോൾപോലും കേൾക്കുന്ന ഈ സന്ദേശം വിലപ്പെട്ട ജീവനുകൾ നഷ്ടമാവാൻ കാരണമായേക്കാമെന്നും പരാതി ഉയർന്നിരുന്നു.
കൊവിഡ് വ്യാപന സാഹചര്യത്തിൽ കേന്ദ്രസർക്കാരിന്റെ നിർദേശപ്രകാരമായിരുന്നു ഇങ്ങനെയൊരു ബോധവത്കരണ സന്ദേശം ഏർപ്പെടുത്തിയത്.
വ്യാപക പരാതിയെ തുടർന്ന് ബിഎസ്എൻഎൽ കേന്ദ്രത്തിൽ നിന്ന് പ്രത്യേക അനുമതി വാങ്ങിയാണ് അറിയിപ്പ് നിർത്തിയത്.
Discussion about this post