ദുബൈ: യുഎഇ വിസയുള്ള എല്ലാ ഇന്ത്യക്കാര്‍ക്കും യുഎഇയിലേക്ക് പോകാന്‍ അനുമതി. യുഎഇയുടെ ഏത് തരത്തിലുള്ള വിസയുള്ളവരെയും കൊണ്ടുപോകാന്‍ ഇന്ത്യയിലേയും യുഎഇയിലേയും വിമാനക്കമ്പനികള്‍ക്ക് ഇന്ത്യയുടെ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അനുമതി നല്‍കിക്കൊണ്ട് ഇത്തരവിറക്കി.
ഇതുവരെ ഇന്ത്യയുടെ വന്ദേ ഭാരത് മിഷനിലെ വിമാനങ്ങളില്‍ ഇന്ത്യയില്‍ നിന്ന് യുഎഇയുടെ താമസവിസയുള്ളവര്‍ക്ക് മാത്രമായിരുന്നു യാത്രാനുമതി ഉണ്ടായിരുന്നത്. ഏതുതരത്തിലുള്ള വിസയുള്ളവര്‍ക്കും യാത്രാനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവിട്ട കാര്യം യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍ ട്വിറ്ററിലൂടെ അറിയിച്ചതാണ്.
അതേസമയം കോവിഡ് പരിശോധന അടക്കം മറ്റുള്ള നിബന്ധനകളെല്ലാം ബാധകമാണ്.
Discussion about this post