ന്യൂഡല്‍ഹി: രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടുത്ത മാസം മുതല്‍ തുറക്കുന്ന കാര്യം കേന്ദ്രസര്‍ക്കാരിന്റെ ആലോചനയില്‍. സെപ്തംബര്‍ 1നും നവംബര്‍ 14നും ഇടയില്‍ ഘട്ടം ഘട്ടമായാകും സ്‌കൂളുകള്‍ തുറക്കുക.സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച മാര്‍ഗരേഖ ഓഗസ്റ്റ് അവസാനം പുറത്തിറക്കും.
ആദ്യം ക്ലാസുകള്‍ തുടങ്ങുക 10,11,12 ക്ലാസുകളായിരിക്കും. തുടര്‍ന്ന് 6 മുതല്‍ 9വരെയുളള ക്ലാസുകള്‍ ആരംഭിക്കാന്‍ അനുമതി നല്‍കും. എന്നാല്‍ പ്രീ പ്രൈമറി, പ്രൈമറി ക്ലാസുകള്‍ ഉടന്‍ ആരംഭിക്കില്ല. രണ്ട് ഷിഫ്റ്റുകളിലാകും ക്ലാസുകള്‍. രാവിലെ 8 മുതല്‍ 11വരെയും ഉച്ചയ്ക്ക് 12 മുതല്‍ ഉച്ച കഴിഞ്ഞ് മൂന്നുവരെയും. ഇടവേളയില്‍ സ്‌കൂള്‍ അണുവിമുക്തമാക്കും.
സാമൂഹിക അകലം പാലിച്ച് വിദ്യാര്‍ഥികളെ ഇരുത്തും. ഇതിനായി ഡിവിഷനുകള്‍ വിഭജിക്കും. സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നിര്‍ദേശം കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ കേന്ദ്ര മന്ത്രാലയങ്ങളുടെ സെക്രട്ടറിമാര്‍ അടങ്ങുന്ന സമതി ചര്‍ച്ച ചെയ്തിരുന്നു.
Discussion about this post