തിരുവനന്തപുരം : വനിത ശിശുവികസന വകുപ്പിലെ നിര്‍ഭയ സെല്ലില്‍ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ നിയമനം നടത്തുന്നു. വകുപ്പിലെ ജോയിന്റ് ഡയറക്ടര്‍ (ശമ്പള സ്‌കെയില്‍ 55,350-10,1400) തത്തുല്യമായ തസ്തികയില്‍ മറ്റ് സര്‍ക്കാര്‍ വകുപ്പുകളില്‍ സേവനമനുഷ്ഠിക്കുന്ന MSW/Social Science ലുള്ള ബിരുദാനന്തര ബിരുദവും പത്ത് വര്‍ഷത്തെ സേവനകാലയളവും ഉള്ള ജീവനക്കാര്‍ക്ക് അപേക്ഷിക്കാം.
വകുപ്പ് തലവന്‍ സാക്ഷ്യപ്പെടുത്തിയ നിശ്ചിത മാതൃകയിലുള്ള ഡെപ്യൂട്ടേഷന്‍ അപേക്ഷ ഓഫീസ് മേലധികാരി മുഖേന വനിത ശിശുവികസന ഡയറക്ടര്‍, വനിത ശിശു വികസന ഡയറക്ടറേറ്റ്, പൂജപ്പുര, തിരുവനന്തപുരം-695012 എന്ന വിലാസത്തില്‍ 14വരെ സമര്‍പ്പിക്കാം.
Discussion about this post