തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൊലീസിനെ ഏല്‍പ്പിച്ച സംഭവത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. പ്രത്യേക ദശാസന്ധിയിലാണ് പൊലീസിനെ കോവിഡ് പ്രതിരോധം ഏല്‍പ്പിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന്റെ പേരില്‍ വാര്‍ഡുതല സമിതിയുടെ പ്രവര്‍ത്തനത്തില്‍ കുറവുണ്ടാകരുത്. വാര്‍ഡുതലസമിതി കൂടുതല്‍ സജീവമാകണമെന്നും പൊലീസിനെയും ഉള്‍പെടുത്തണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സമ്പര്‍ക്കം കണ്ടെത്താന്‍ പൊലീസിന്റെ വൈദഗ്ധ്യം ഉപയോഗിക്കാനാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കോവിഡ് പ്രതിരോധം പൊലീസിനെ ഏല്‍പ്പിച്ചതിനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്തുവന്നിരുന്നു. സര്‍ക്കാര്‍ നടപടി പൊലീസ് രാജിലേക്ക് നയിക്കുമെന്നാണ് ചെന്നിത്തല വിമര്‍ശിച്ചത്. പൊലീസ് അതിക്രമങ്ങള്‍ക്കും മനുഷ്യാവകാശധ്വംസനങ്ങള്‍ക്കും ഇടയാക്കും. ജനങ്ങളെ ഭയപ്പെടുത്തി വരുതിയിലാക്കാനുള്ള ശ്രമം പരാജയപ്പെടുമെന്നും ചെന്നിത്തല ആരോപിച്ചു. കോവിഡ് രോഗബാധിതരുടെ സമ്പര്‍ക്കപ്പട്ടിക തയാറാക്കല്‍ പൊലീസിനെ ഏല്പിച്ചതിനെതിരെ ആരോഗ്യസംഘടനകളും രംഗത്തുവന്നിട്ടുണ്ട്. ന്യായീകരിക്കാനാനാകാത്ത നീക്കം ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുമെന്ന് ഐ.എം.എ. ആരോപിച്ചു. വിദഗ്ധരുടെ ജോലി പൊലീസിനെ ഏല്പിക്കരുതെന്ന് ആവശ്യപ്പെട്ട് കെ.ജിഎം.ഒ.എ മുഖ്യമന്ത്രിക്ക് കത്തുനല്‍കി. സര്‍ക്കാരിന്റേത് നിരാശരാക്കുന്ന നടപടിയാണെന്നായിരുന്നു ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ പറഞ്ഞത്.
അതേസമയം തിരുവനന്തപുരം ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യവകുപ്പിനെ പൊലീസ് സഹായിക്കുക മാത്രമാണ് ചെയ്യുന്നതെന്നു സിറ്റി പൊലീസ് കമ്മിഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ വ്യക്തമാക്കി. രോഗബാധിതരുടെ സമ്പര്‍ക്കപട്ടികയുടെ വിശദാശങ്ങള്‍ അറിയക്കണമെന്നു കമ്മിഷണര്‍ ജില്ലാ മെഡിക്കല്‍ ഓഫിസറോട് ആവശ്യപ്പെട്ടു. ഓഫിസില്‍ നേരിട്ടെത്തിയാണ് കമ്മിഷണര്‍ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടത്.
Discussion about this post