കൊച്ചി: സ്വര്‍ണവില പുതിയ റെക്കോര്‍ഡില്‍. പവന് 40,000 രൂപയാണ് സ്വര്‍ണത്തിന്റെ ഇപ്പോഴത്തെ വില. ഗ്രാമിന് വില 5000 രൂപയായി. 280 രൂപയാണ് വെള്ളിയാഴ്ച പവന് കൂടിയത്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ആഗോള വിപണിയിലുള്ള മാന്ദ്യവും ഡോളര്‍ ദുര്‍ബലമാകുന്നതുമാണ് സ്വര്‍ണവില വര്‍ദ്ധനവിന് കാരണമാകുന്നത്. കൂടാതെ അമേരിക്ക-ചൈന സംഘര്‍ഷവും സ്വര്‍ണവില കൂടാന്‍ കാരണമാകുന്നതായി ചൂണ്ടിക്കാട്ടപ്പെടുന്നു.
ഒരു വര്‍ഷത്തിനുള്ളില്‍ 14,000 രൂപയാണ് സ്വര്‍ണത്തിന് കൂടിയത്. കഴിഞ്ഞ ജനുവരി 1ന് 29,000 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ജൂലൈ 21 മുതല്‍ സ്വര്‍ണവില റെക്കോര്‍ഡ് തകര്‍ത്താണ് കുതിക്കുന്നത്. പത്ത് ദിവസത്തിനുള്ളില്‍ ഗ്രാമിന് 405 രൂപയും പവന് 3240 രൂപയും കൂടി.
180 ഡോളറാണ് ഈ മാസം മാത്രം രാജ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കൂടിയത്. ദേശീയ ബുള്യന്‍ വിപണിയില്‍ 10 ഗ്രാമിന്റെ വില 53,200 രൂപ കടന്നു.
വെള്ളി വിലയും കൂടിയിട്ടുണ്ട്. കിലോഗ്രാമിന് 865 രൂപ വര്‍ദ്ധിച്ച് 63,355 രൂപയായി.
Discussion about this post