Thursday, March 23, 2023 IST
  • About Us
  • Contact Us
  • Privacy Policy
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
No Result
View All Result

Home » കേരളത്തില്‍ ശക്തമായ മഴ; നാളെ നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കേരളത്തില്‍ ശക്തമായ മഴ; നാളെ നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

SM TV News Desk by SM TV News Desk
Jul 29, 2020, 05:58 pm IST
in News
കേരളത്തില്‍ ശക്തമായ മഴ; നാളെ നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
Share on FacebookWhatsAppTelegramTweet

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിനിടെ ആശങ്കയയുര്‍ത്തി സംസ്ഥാനത്ത് മഴ ശക്തമാകുന്നു. ഇന്നും നാളെയും കേരളത്തില്‍ വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ് ജില്ലകളിലാണ് നാളെ ഓറഞ്ച് അലര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറില്‍ അതിശക്തമായ മഴ ഇതിനോടകം ലഭിച്ചു കഴിഞ്ഞ കോട്ടയം, എറണാകുളം ജില്ലകള്‍ അതീവ ജാഗ്രത നിര്‍ദേശമാണുള്ളത്.

ഇടുക്കി ജില്ലയില്‍ ഇന്ന് റെഡ് അലര്‍ട്ടാണ്. പലയിടത്തും 24 മണിക്കൂറില്‍ 205 മില്ലിമീറ്ററില്‍ അധികം മഴ ലഭിക്കാനുള്ള സാധ്യതയാണ് ഈ മുന്നറിയിപ്പുകൊണ്ട് അര്‍ത്ഥമാക്കുന്നത്. അതിതീവ്ര മഴ വലിയ അപകടസാധ്യതയുള്ളതാണ്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങള്‍ക്കുള്ള സാധ്യത ഇത്തരത്തില്‍ മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍ വളരെ കൂടുതലായിരിക്കും. ഇടുക്കി ജില്ലയില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യം എറണാകുളം, കോട്ടയം ജില്ലകളിലെ സ്ഥിതി കൂടുതല്‍ രൂക്ഷമാക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് ജാഗ്രതാ നിര്‍ദേശമുണ്ട്.

അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളില്‍ അതിനോട് ജനങ്ങള്‍ സഹകരിക്കേണ്ടതാണെന്ന് നിര്‍ദേശമുണ്ട്.
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളില്‍ പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയ്യാറാവണം. ക്വാറന്റൈനില്‍ കഴിയുന്നവര്‍, രോഗലക്ഷണമുള്ളവര്‍, കോവിഡ് ബാധിക്കുന്നത് മൂലം കൂടുതല്‍ അപകട സാധ്യതയുള്ളവര്‍, സാധാരണ ജനങ്ങള്‍ എന്നിങ്ങനെ നാലുതരത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ വേണ്ടിയാണ് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുള്ളത്. ദുരന്ത സാധ്യത മേഖലയിലുള്ളവര്‍ ഒരു എമെര്‍ജന്‍സി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ https://sdma.kerala.gov.in/wp-content/uploads/2020/07/Emergency-Kit.pdf എന്ന ലിങ്കില്‍ ലഭിക്കും.

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല. ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്‍ഫിയെടുക്കയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല. അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവര്‍ അണക്കെട്ടുകളില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ആവശ്യമെങ്കില്‍ മാറിത്താമസിക്കുകയും വേണം.മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണ്ണമായി ഒഴിവാക്കുക. ശക്തമായ കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം.

Share132SendShareTweet

Related Posts

മാര്‍ പാംപ്ലാനിക്കെതിരേ കൊലവിളി പ്രസംഗവുമായി കെ.ടി ജലീല്‍
News

മാര്‍ പാംപ്ലാനിക്കെതിരേ കൊലവിളി പ്രസംഗവുമായി കെ.ടി ജലീല്‍

അഞ്ചു വര്‍ഷത്തിനിടെ ബാങ്കുകള്‍ എഴുതിതള്ളിയത് 9.92 ലക്ഷം കോടി രൂപ!
News

എസ്ബിഐ അക്കൌണ്ടുകളിൽ നിന്ന് 205 രൂപ പോയതിന് കാരണം ഇതാണ്!

സൗദിയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു
News

സംസ്ഥാനത്തു വീണ്ടും കോവിഡ് പിടിമുറുക്കുന്നു!

കട്ടപ്പനയിൽ 27കാരിയെ കൊന്ന് പുതപ്പിൽ ഒളിപ്പിച്ചു, ഭർത്താവ് ഒളിവിൽ
News

കട്ടപ്പനയിൽ 27കാരിയെ കൊന്ന് പുതപ്പിൽ ഒളിപ്പിച്ചു, ഭർത്താവ് ഒളിവിൽ

ലോകത്തിന്റെ വേദനയായി തുര്‍ക്കി; മരണസംഖ്യ ലക്ഷത്തിന് മുകളിലായേക്കും
News

ഭൂകമ്പത്തിൽ വിറച്ചു ഇന്ത്യയും പാകിസ്താനും, മരണം 10

തെരഞ്ഞെടുപ്പ് നടക്കുന്ന ത്രിപുരയിലേക്ക് തിരിഞ്ഞു നോക്കാതെ രാഹുലും പ്രിയങ്കയും
News

വയനാടിനെ ഉപേക്ഷിച്ച് രാഹുല്‍ കന്യാകുമാരിയില്‍ മല്‍സരിക്കാന്‍ ഒരുങ്ങുന്നു

Discussion about this post

LATEST NEWS

മാര്‍ പാംപ്ലാനിക്കെതിരേ കൊലവിളി പ്രസംഗവുമായി കെ.ടി ജലീല്‍

മാര്‍ പാംപ്ലാനിക്കെതിരേ കൊലവിളി പ്രസംഗവുമായി കെ.ടി ജലീല്‍

കാലിലെ വേദന ചില രോഗങ്ങളുടെ ലക്ഷണങ്ങൾ

കാലിലെ വേദന ചില രോഗങ്ങളുടെ ലക്ഷണങ്ങൾ

മുഖഭംഗി കൂട്ടണോ ? എങ്കിൽ ഇതാ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന അഞ്ചു കിടിലം ഫേസ് പാക്കുകൾ

തിളങ്ങുന്ന ചർമത്തിന് വീട്ടിൽ ഉണ്ടാക്കാം ഫേഷ്യൽ പാക്ക്

പ്രമേഹ രോഗമുണ്ടോ, എങ്കിൽ ഈ ചർമ പ്രശ്നങ്ങൾ നിങ്ങൾക്കും വരാം

പ്രമേഹ രോഗമുണ്ടോ, എങ്കിൽ ഈ ചർമ പ്രശ്നങ്ങൾ നിങ്ങൾക്കും വരാം

സൗന്ദര്യ സംരക്ഷണത്തിൽ ഒലിവ് ഓയിലിന്റെ സ്ഥാനം

സൗന്ദര്യ സംരക്ഷണത്തിൽ ഒലിവ് ഓയിലിന്റെ സ്ഥാനം

അഞ്ചു വര്‍ഷത്തിനിടെ ബാങ്കുകള്‍ എഴുതിതള്ളിയത് 9.92 ലക്ഷം കോടി രൂപ!

എസ്ബിഐ അക്കൌണ്ടുകളിൽ നിന്ന് 205 രൂപ പോയതിന് കാരണം ഇതാണ്!

സൗദിയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു

സംസ്ഥാനത്തു വീണ്ടും കോവിഡ് പിടിമുറുക്കുന്നു!

കട്ടപ്പനയിൽ 27കാരിയെ കൊന്ന് പുതപ്പിൽ ഒളിപ്പിച്ചു, ഭർത്താവ് ഒളിവിൽ

കട്ടപ്പനയിൽ 27കാരിയെ കൊന്ന് പുതപ്പിൽ ഒളിപ്പിച്ചു, ഭർത്താവ് ഒളിവിൽ

ലോകത്തിന്റെ വേദനയായി തുര്‍ക്കി; മരണസംഖ്യ ലക്ഷത്തിന് മുകളിലായേക്കും

ഭൂകമ്പത്തിൽ വിറച്ചു ഇന്ത്യയും പാകിസ്താനും, മരണം 10

തെരഞ്ഞെടുപ്പ് നടക്കുന്ന ത്രിപുരയിലേക്ക് തിരിഞ്ഞു നോക്കാതെ രാഹുലും പ്രിയങ്കയും

വയനാടിനെ ഉപേക്ഷിച്ച് രാഹുല്‍ കന്യാകുമാരിയില്‍ മല്‍സരിക്കാന്‍ ഒരുങ്ങുന്നു

SM TV News

  • Home
  • News
  • About Us
  • Contact Us

© SM TV News · Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business

© SM TV News · Tech-enabled by Ananthapuri Technologies