തിരുവനന്തപുരം: സംസ്ഥാനത്ത് ഓഗസ്റ്റ് 1 മുതല്‍ സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നടത്തില്ല. നഷ്ടത്തില്‍ സര്‍വീസ് നടത്താന്‍ സാധിക്കില്ലെന്ന് ബസ്സ് ഉടമ സംയുക്തസമിതി അറിയിച്ചു.
സര്‍ക്കാര്‍ നിര്ദേശമനുരിച്ചുള്ള നിരക്ക് വര്‍ദ്ധന പ്രാബല്യത്തില്‍ വന്നിട്ടും സ്വകാര്യ ബസ്സുകള്‍ക്ക് സാമ്പത്തികനഷ്ടം തന്നെയാണെന്നാണ് പറയുന്നത്. പൊതുഗതാഗതം ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം കുറഞ്ഞതും തിരിച്ചടിയായി. ഇതിന് പുറമെ ഇന്ധനവില വര്‍ദ്ധിച്ചതും സാമ്പത്തിക നഷ്ടം ഇരട്ടിയാക്കിയതായി ബസ്സുടമകള്‍ പറയുന്നു.
Discussion about this post