തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ലോട്ടറി നറുക്കെടുപ്പ് ഇനി മുതല്‍ ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും നടത്തുക. കണ്ടെയ്ന്‍മെന്റ് സോണുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു.
ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലേക്കാണ് ഈ ക്രമീകരണം. ഞായറാഴ്ചകളില്‍ നറുക്കെടുപ്പ് ഉണ്ടായിരിക്കില്ല. വരുന്ന ആഴ്ചയിലെ ചൊവ്വ( സ്ത്രീ ശക്തി) വ്യാഴം (കാരുണ്യ പ്ലസ്) ശനി (കാരുണ്യ) ദിവസങ്ങളില്‍ മാത്രമേ ലോട്ടറി നറുക്കെടുപ്പ് ഉണ്ടായിരിക്കുകയുള്ളു. തുടര്‍ന്ന് വരുന്ന ആഴ്ചകളില്‍ തിങ്കള്‍ (വിന്‍ വിന്‍) ബുധന്‍( അക്ഷയ) വെള്ളി (നിര്‍മ്മല്‍) ദിവസങ്ങളില്‍ ലോട്ടറി നറുക്കെടുപ്പ് നടത്തും. എല്ലാ പ്രതിവാര ലോട്ടറികളും ഒന്നിടവിട്ട ദിവസങ്ങളിലാണ് ക്രമീകരിച്ചിട്ടുള്ളത്.
നിലവില്‍ ഞായറാഴ്ചകളിലെ പൗര്‍ണമി ലോട്ടറി ഡിസംബര്‍ അവസാനം വരെ റദ്ദു ചെയ്തിട്ടുണ്ട്. ജൂലൈ 27,29, 31 ആഗസ്റ്റ് 4, ആറ്, എട്ട്, 10, 12, 14, 18, 20, 22, 24, 26, 28 എന്നിങ്ങനെയാണ് നറുക്കെടുപ്പ് റദ്ദാക്കിയ മറ്റു തീയതികള്‍.
Discussion about this post