കൊല്ലം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൊല്ലം ജില്ലയിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. ചവറ, പന്മന ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും തീവ്ര നിയന്ത്രണ പ്രദേശങ്ങളായും ഇളമാട്, പോരുവഴി, ശാസ്താംകോട്ട, വെളിയം, അഞ്ചല്‍, അലയമണ്‍, ഏരൂര്‍, വെട്ടിക്കവല, ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളും റെഡ് കളര്‍ കോഡഡ് ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്റായി നിശ്ചയിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിറക്കി.
തേവലക്കര, മൈനാഗപ്പള്ളി, പടിഞ്ഞാറേ കല്ലട, ക്ലാപ്പന, നീണ്ടകര, നെടുമ്പന, കുലശേഖരപുരം, പേരയം, ഇടമുളയ്ക്കല്‍, വെളിനല്ലൂര്‍, തെന്മല, മേലില, തൊടിയൂര്‍, ശൂരനാട് വടക്ക്, ആലപ്പാട്, വിളക്കുടി, മയ്യനാട്, കരീപ്ര, ഉമ്മന്നൂര്‍, എന്നീ ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളും കൊല്ലം കോര്‍പ്പറേഷനിലെ ശക്തികുളങ്ങര(2), കാവനാട്(4), വാളത്തുംഗല്‍(36), ആക്കോലില്‍(37), തെക്കുംഭാഗം(38), ഇരവിപുരം(39) എന്നീ ഡിവിഷനുകളും പരവൂര്‍ മുനിസിപ്പാലിറ്റിയിലെ നെടുങ്ങോലം(3), ഒല്ലാല്‍(9), മാര്‍ക്കറ്റ്(11), ടൗണ്‍(12), വടക്കുംഭാഗം(19), കുരണ്ടികുളം(20), വാറുകുളം(22), പുറ്റിങ്ങല്‍(26), റെയില്‍വേ സ്റ്റേഷന്‍(27) എന്നീ വാര്‍ഡുകളിലും കണ്ടെയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ തുടരും.
ആര്യങ്കാവ് ഗ്രാമപഞ്ചായത്തിലെ ആര്യങ്കാവ്(4), ആര്യങ്കാവ് ക്ഷേത്രം(5) എന്നീ വാര്‍ഡുകളില്‍ ഹോട്ട് സ്പോട്ട് നിയന്ത്രണങ്ങള്‍ തുടരും.
Discussion about this post