കോട്ടയം: വൈക്കത്ത് അഞ്ച് ദിവസത്തേക്ക് കടകള്‍ അടച്ചിടും. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രം നിശ്ചിത സമയത്തേക്ക് തുറക്കാനാണ് വ്യാപാരികളുടെ തീരുമാനം. നിരീക്ഷണത്തില്‍ ഉള്ളവരുള്‍പ്പടെ കടകളില്‍ എത്തുന്ന സാഹചര്യത്തിലാണ് വ്യാപാരികള്‍ കടകള്‍ അടച്ചിടാന്‍ നിര്‍ബന്ധിതരായത്.
അതേസമയം കോട്ടയത്തെ ഏറ്റുമാനൂര്‍ മത്സ്യ മാര്‍ക്കറ്റിലെ രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മത്സ്യമാര്‍ക്കറ്റില്‍ വാഹനങ്ങളിലെത്തിക്കുന്ന മത്സ്യബോക്‌സുകള്‍ ഇറക്കുന്ന രണ്ട് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരെയും അകലക്കുന്നത്തെ കോവിഡ് സെന്ററിലേക്ക് മാറ്റി. മാര്‍ക്കറ്റ് അടച്ചു.ഇന്ന് കൊവിഡ് സ്ഥിരീകരിച്ച രണ്ട് പേരുടെയും രോഗത്തിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല.
കോട്ടയം ജില്ലയില്‍ ഇപ്പോള്‍ 9 പഞ്ചായത്തുകളിലായി 11 കണ്ടെയിന്‍മെന്റ് സോണുകളാണുള്ളത്. അതേസമയം കോട്ടയം മാഞ്ഞൂര്‍ പഞ്ചായത്ത് ഓഫീസ് അടച്ചു. ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണിത്. ജീവനക്കാരും പഞ്ചായത്ത് അംഗങ്ങളും നിരീക്ഷണത്തിലാണ്. കുറുപ്പന്തറ കുടുംബാരോഗ്യ കേന്ദ്രവും അടച്ചു.
Discussion about this post