കൊച്ചി:പഞ്ചായത്തുകളിലും നഗരസഭകളിലും സ്ഥാപിക്കുന്ന കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്ര (ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍) ങ്ങളില്‍ ആവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിന് എറണാകുളം ജില്ലാ ഭരണകൂടം പൊതുജനങ്ങളുടെ സഹകരണം തേടുന്നു. തദ്ദേശ സ്ഥാപനങ്ങളില്‍ ചികിത്സാ കേന്ദ്രങ്ങളാക്കുന്നതിന് തിരഞ്ഞെടുക്കുന്ന ഹാളുകളിലും സ്ഥാപനങ്ങളിലും ആവശ്യമായ ഉപകരണങ്ങളും അനുബന്ധ സാമഗ്രികളും സംഭാവനയായി ലഭ്യമാക്കുന്നതിനാണ് ജില്ലാ ഭരണകൂടം സഹകരണം അഭ്യര്‍ത്ഥിക്കുന്നത്. സംഘടനകള്‍ക്കും വ്യക്തികള്‍ക്കും സാധനസാമഗ്രികള്‍കളക്ടറേറ്റിന് സമീപം തൃക്കാക്കര നഗരസഭാ കമ്യൂണിറ്റി ഹാളിലെ ജില്ലാതല സംഭരണകേന്ദ്രത്തിലോ താലൂക്ക് ആസ്ഥാനങ്ങളോട് ചേര്‍ന്ന് ഉടനെ തുറക്കുന്ന കേന്ദ്രങ്ങളിലോഏല്‍പ്പിക്കാവുന്നതാണെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് അറിയിച്ചു.
കോവിഡ് രോഗലക്ഷണങ്ങളുമായെത്തുന്നവരെയാണ് എഫ്.എല്‍.ടി.സികളില്‍ പ്രവേശിപ്പിക്കുക. 10,000 മുതല്‍ 12,000 വരെ രോഗികള്‍ക്കുള്ള സൗകര്യങ്ങളാണ് ജില്ലയില്‍ വിവിധ തദ്ദേശസ്ഥാപനങ്ങളിലായി വിഭാവനം ചെയ്തിരിക്കുന്നത്.ജില്ലാ തലത്തില്‍ അവശ്യ വസ്തുക്കളുടെ സംഭരണത്തിന്റെയും വിതരണത്തിന്റെയും ചുമതല സര്‍വ്വേ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ക്കും താലൂക്ക് തലത്തില്‍ തഹസീല്‍ദാര്‍മാര്‍ക്കുമാണ്.
എഫ്.എല്‍.ടി.സി കളിലേക്ക് അടിയന്തരമായി ആവശ്യമുള്ള വസ്തുക്കള്‍ :
മടക്കാവുന്ന കട്ടിലുകള്‍
എക്സ്റ്റന്‍ഷന്‍ ബോര്‍ഡുകള്‍, കിടക്ക, ബെഡ് ഷീറ്റ്, തലയണ, തോര്‍ത്ത്,പുതപ്പ്
സര്‍ജിക്കല്‍ മാസ്‌ക്,പി. പി. ഇ കിറ്റ്,ആംബുലന്‍സ്
സ്റ്റീല്‍ പാത്രങ്ങള്‍
സ്റ്റീല്‍ ഗ്ലാസ്സുകള്‍
ഇലക്ട്രിക് ഫാന്‍
സ്പൂണ്‍
ജഗ്
മഗ്
ബക്കറ്റ്
സോപ്പ്
ഹാന്‍ഡ് സാനിറ്റൈസര്‍
ചെറിയ ബിന്നുകള്‍
കസേര, ബെഞ്ച്
സാനിറ്ററി പാഡുകള്‍
ഡയപ്പര്‍
പേപ്പര്‍
പേന
മാസ്‌ക്
എമര്‍ജന്‍സി ലാംപ്
മെഴുകുതിരി
കുടിവെള്ളം
വോളന്റീയര്‍മാര്‍ക്കുള്ള താമസ സൗകര്യം
വസ്ത്രങ്ങള്‍ അലക്കാനുള്ള സംവിധാനങ്ങള്‍
മാലിന്യ സംസ്‌കരണ സംവിധാനം
റെഫ്രിജറേറ്റര്‍
അഗ്‌നിശമന ഉപകരണങ്ങള്‍
Discussion about this post