കൊച്ചി: എറണാകുളം ജില്ലയിലെ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ഫിനാന്‍സ് കണ്‍സള്‍ട്ടന്റ്, ടൈപ്പിസ്റ്റ് ക്ലാര്‍ക്ക് തസ്തികയില്‍ താത്കാലിക ഒഴിവ്. ബികോമാണ് ഫിനാന്‍സ് കണ്‍സള്‍ട്ടന്റ് തസ്തികയിലേക്കുള്ള യോഗ്യത. ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനത്തില്‍ അല്ലെങ്കില്‍ കമ്പനിയില്‍ ഫിനാന്‍സ് ആന്റ് അക്കൗണ്ടന്റ് ഡിപ്പാര്‍ട്ട്‌മെന്റിലും ടാലിയിലും 20 വര്‍ഷത്തില്‍ കുറയാതെ പ്രവൃത്തി പരിചയം വേണം. വനിതകള്‍ അപേക്ഷിക്കേണ്ടതില്ല. പ്രായം 45 നും 60 നും മധ്യേ. ശമ്പളം 30,000 രൂപ.
ടൈപ്പിസ്റ്റ് ക്ലാര്‍ക്ക് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി പാസായിരിക്കണം. ഇംഗ്ലീഷ് ടൈപ്പ്‌റൈറ്റിംഗ് ഹയറും മലയാളം ടൈപ്പ് റൈറ്റിംഗില്‍ ലോവര്‍ അല്ലെങ്കില്‍ ഹയറും വേണം. ഇ.ഡി.പി. വര്‍ക്കിലുള്ള പരിജ്ഞാനം അവശ്യ യോഗ്യതയാണ്. സര്‍ക്കാര്‍ സ്ഥാപനത്തില്‍ അല്ലെങ്കില്‍ കമ്പനിയില്‍ പ്രാഫ്റ്റിംഗ് ലെറ്റേഴ്‌സിലും ടൈപ്പിംഗിലും ക്ലറിക്കല്‍ വര്‍ക്കിലും 20 വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവൃത്തി പരിചയം വേണം. പ്രായപരിധി 45 നും 60നും മധ്യേ. ശമ്പളം 20,300 രൂപ. യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഓഗസ്റ്റ് മൂന്നിനു മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.
Discussion about this post