ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. രാജ്യത്ത് ഏറ്റവും മികച്ച വിജയം കാഴ്ചവെച്ചത്
തിരുവനന്തപുരം മേഖലയാണ്. 97.67 ശതമാനം വിദ്യാര്‍ത്ഥികളാണ് തിരുവനന്തപുരം മേഖലയില്‍ നിന്ന് പരീക്ഷ വിജയിച്ചത്.
പെണ്‍കുട്ടികള്‍ ഇത്തവണ മികച്ച പ്രകടനം കാഴ്ച്ചവച്ചു.88.78 ആണ് രാജ്യത്തെ ആകെ വിജയശതമാനം. 2019ലേതിനേക്കാള്‍ 5.38 ശതമാനം കൂടുതലാണിത്. 97.05 ശതമാനം വിജയവുമായി ബംഗളൂരുവാണ് രണ്ടാമത്. ഏറ്റവും കുറവ് വിജയശതമാനം പാട്‌നയിലാണ്. 74.57 ശതമാനം.
cbseresults.nic.in എന്ന വെബ്‌സൈറ്റില്‍ പരീക്ഷാഫലം ലഭിക്കും. റോള്‍ നമ്പര്‍, സ്‌കൂള്‍ ഐ.ഡി, അഡ്മിറ്റ് കാര്‍ഡ് ഐഡി, സെന്റര്‍ എന്നിവ നല്‍കിയാല്‍ വിവരങ്ങള്‍ ലഭിക്കും.
Discussion about this post