400 രൂപയ്ക്ക് ഓട്ടോമാറ്റിക് ഹാന്‍ഡ് സാനിറ്റൈസറുണ്ടാക്കി സിവില്‍ പോലീസ് ഓഫീസര്‍. മൂവാറ്റുപുഴ ആനിക്കാട് സ്വദേശിയായ സജേഷാണ് ഈ കുഞ്ഞന്‍ യന്ത്രത്തിന് രൂപം നല്‍കിയത്. മൂവാറ്റുപുഴ ഡിവൈഎസ്പി ഓഫീസിലാണ് സിവില്‍ പോലീസ് ഓഫീസറായ ടി.എസ്.സജേഷ് ഓട്ടോമാറ്റിക് ഹാന്‍ഡ് സാനിറ്റൈസര്‍ സ്ഥാപിച്ചിരിക്കുന്നത്.
കുപ്പിയുടെ അടുത്തൊന്ന് കൈ നീട്ടിയാല്‍ മതി, സാനിറ്റൈസര്‍ ഒഴുകിയെത്തും. ഓഫീസിലെത്തുന്നവര്‍ക്ക് കൈ വൃത്തിയാക്കാന്‍ പാകത്തില്‍ ഓഫീസിന് മുന്നില്‍ തന്നെയാണ് ഓട്ടോമാറ്റിക് സാനിറ്റൈസര്‍ഒരുക്കി വച്ചിരിക്കുന്നത്.
ചില്ലുകുപ്പിയും കുഞ്ഞന്‍ ഡി.സി.മോട്ടോര്‍ പമ്പും ഇന്‍ഫ്രാറെഡ് സെന്‍സറിന്റെ ബോര്‍ഡും ട്രാന്‍സിസ്റ്ററും റെസിസ്റ്ററും ചെറിയ പ്ലാസ്റ്റിക് കുഴലും ഉപയോഗിച്ചാണ് സജേഷ് യന്ത്രം തയ്യാറാക്കിയത്. ചെറുപ്പംതൊട്ട് ഇലക്ട്രോണിക്‌സ് രംഗത്തുള്ള താല്പര്യമാണ് ഈ കണ്ടുപിടിത്തത്തിന് സജേഷിനെ സഹായിച്ചത്. ഇത് അത്ര വലിയ കണ്ടുപിടിത്തമല്ലെന്നും ആര്‍ക്കും എളുപ്പത്തില്‍ ഒരുക്കാവുന്നതേയുള്ളൂവെന്നും സജേഷ് പറയുന്നു.
Discussion about this post