ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും പിന്നാലെ
ഐശ്വര്യ റായ് ബച്ചനും മകൾ ആരാധ്യ ബച്ചനും കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു.
ആദ്യ പരിശോധനയിൽ ഇരുവരുടേയും പരിശോധനാ ഫലം നെഗറ്റീവായിരുന്നു.
ഇന്നലെ രാത്രിയാണ് തനിക്ക് കോവിഡ് സ്ഥിരീകരിച്ചത് എന്ന വിവരം ട്വിറ്ററിലൂടെയാണ് അമിതാഭ് ബച്ചൻ പങ്ക് വച്ചത്. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ കുടുംബാംഗങ്ങളുടെയും സ്റ്റാഫ് അംഗങ്ങളുടേയും സ്രവം ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുകയായിരുന്നു.
മകൻ അഭിഷേക് ബച്ചന്റെ കൊവിഡ് പരിശോധനാ ഫലം പോസിറ്റീവാണെന്ന് ഇന്നലെ തന്നെ കണ്ടെത്തിയിരുന്നു.
റാപ്പിഡ് ആന്റിജൻ കിറ്റ് ഉപയോഗിച്ചാണ് ജയാ ബച്ചന്റെ സ്രവം പരിശോധിച്ചത്. ലഭിച്ച റിസൾട്ട് നെഗറ്റീവ് എന്നാണെങ്കിലും 4 ദിവസം ക്വാറന്റീനിൽ തുടരാൻ ജയ ബച്ചന് നിർദേശം നൽകിയിട്ടുണ്ട്.
ക്വാറന്റീൻ കാലാവധിക്ക് ശേഷം വീണ്ടും സ്രവപരിശോധന ഉണ്ടാകും.
കൂടാതെ കോർപറേഷൻ അധികൃതർ അമിതാഭ് ബച്ചന്റെ വീട്ടിൽ എത്തി അണുനശീകരണ പ്രവർത്തനങ്ങളും നടത്തി. ഇന്ന് മുതൽ ആ പ്രദേശം കണ്ടെയ്ൻമെന്റ് സോണായിരിക്കും. റോഡുകൾ ബാരിക്കേഡ് ഉപയോഗിച്ച് അടച്ചു എങ്കിലും അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പുവരു ത്താൻ ഉള്ള നടപടികൾ എടുത്തിട്ടുണ്ട്.
Discussion about this post