കേരള എഞ്ചിനിയറിംഗ്, ഫാര്‍മസി പ്രവേശന പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് www.cee.kerala.gov.in-ല്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ജൂലായ് 16നാണ് പരീക്ഷ. വിദ്യാര്‍ഥികളെ തിരിച്ചറിയുന്നതിന് അഡ്മിറ്റ് കാര്‍ഡിന്റെ കളര്‍ പ്രിന്റൗട്ട് ആവശ്യമാണ്. വിദ്യാര്‍ഥികള്‍ക്ക് അടിയന്തര സാഹചര്യത്തില്‍ ബന്ധപ്പെടുന്നതിനായി ലെയ്സണ്‍ ഓഫീസര്‍മാരുടെ ഫോണ്‍ നമ്പര്‍ അഡ്മിറ്റ് കാര്‍ഡില്‍ ലഭിക്കും.
അഡ്മിറ്റ് കാര്‍ഡ് ഇല്ലാത്ത വിദ്യാര്‍ഥികളെ പരീക്ഷാഹാളില്‍ പ്രവേശിപ്പിക്കില്ല. അപ്ലോഡ് ചെയ്ത ഫോട്ടോഗ്രാഫ്, ഒപ്പ് എന്നിവയില്‍ പ്രശ്നങ്ങളുള്ളവരും ഫീസിന്റെ ബാക്കിത്തുക അടയ്ക്കാനുള്ളവര്‍ക്കും അഡ്മിറ്റ് കാര്‍ഡ് ലഭിക്കില്ല. ഫീസ് അടച്ച്, ന്യൂനതകള്‍ ജൂലൈ ഒന്‍പതിന് ഉച്ചയ്ക്ക് രണ്ടിന് മുന്‍പായി പരിഹരിച്ചാല്‍ അഡ്മിറ്റ് കാര്‍ഡ് ലഭിക്കും. അപേക്ഷാ നമ്പര്‍ അറിയാത്തവര്‍ അവരുടെ കാന്‍ഡിഡേറ്റ് പോര്‍ട്ടലില്‍ നല്‍കിയിട്ടുള്ള Forgot Application Number എന്ന ലിങ്കില്‍ പേരും മൊബൈല്‍ നമ്പറും നല്കി അപേക്ഷാനമ്പര്‍ കണ്ടുപിടിക്കാം.
കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായും പാലിക്കണം.
Discussion about this post