തിരുവനന്തപുരം: എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു. 98.82 ആണ് വിജയ ശതമാനം. 41,906 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ആണ്. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥാണ് തിരുവനന്തപുരത്ത് ഫലം പ്രഖ്യാപിച്ചത്.
റെക്കോര്‍ഡ് വിജയശതമാനമാണ് ഇത്തവണത്തേത്.കഴിഞ്ഞ വര്‍ഷം 98.11 ആയിരുന്നു വിജയ ശതമാനം. പത്തനംതിട്ട ജില്ലയിലാണ് വിജയ ശതമാനം ഏറ്റവും കൂടുതല്‍.99.71 ശതമാനം. കുറവ് വയനാട്ടിലും.95.04 ശതമാനം. എസ്എസ്എല്‍സി റെഗുലര്‍ വിഭാഗത്തില്‍ 4,22,092 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്. ഇതില്‍ 4,17,101 വിദ്യാര്‍ത്ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. പ്രൈവറ്റായി പരീക്ഷയെഴുതിയ 1,770 വിദ്യാര്‍ത്ഥികളില്‍ 1,356 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 76.61 ശതമാനമാണ് വിജയശതമാനം.
1837 സ്‌കൂളുകളാണ് നൂറു ശതമാനം വിജയം നേടിയത്.സര്‍ക്കാര്‍ സ്‌കൂളുകള്‍ 637 എണ്ണമാണ്. 796 എയ്ഡഡ് സ്‌കൂളുകളും 404 അണ്‍എയ്ഡഡ് സ്‌കൂളുകളും ഇക്കൂട്ടത്തില്‍ പെടുന്നു.
ജൂലൈ രണ്ട് മുതല്‍ പുനര്‍ മൂല്യ നിര്‍ണ്ണയത്തിന് അപേക്ഷിക്കാം. സേ പരീക്ഷാ തീയതി പിന്നീട് പ്രഖ്യാപിക്കും.
പരീക്ഷാഫലങ്ങള്‍ ലഭിക്കുന്ന വെബ്‌സൈറ്റുകള്‍:
https://www.prd.kerala.gov.in/
keralapareekshabhavan.in Result 2023 – SSLC, Plus Two, KTET, LSS USS
https://sslcexam.kerala.gov.in/
https://results.kite.kerala.gov.in/
http://keralaresults.nic.in/
http://result.sietkerala.gov.in/
Discussion about this post