തിരുവനന്തപുരം: എസ്എസ്എല്‍സി ഫലം ജൂണ്‍ 30-ന് പ്രഖ്യാപിക്കാനുള്ള നടപടികള്‍ പരീക്ഷാഭവന്‍ ആരംഭിച്ചു. ഫലം www.result.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോര്‍ട്ടല്‍ വഴിയും, ‘സഫലം 2020 ‘ എന്ന മൊബൈല്‍ ആപ് വഴിയും അറിയാന്‍ ‘കൈറ്റ്’ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ‘Saphalam 2020’ എന്ന് സെര്‍ച്ച് ചെയ്ത് ആപ് ഡൗണ്‍ലോഡ് ചെയ്യാം.
വ്യക്തിഗത റിസള്‍ട്ടിന് പുറമെ സ്‌കൂള്‍ – വിദ്യാഭ്യാസ ജില്ല – റവന്യൂ ജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങള്‍, വിവിധ റിപ്പോര്‍ട്ടുകള്‍, ഗ്രാഫിക്സുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പൂര്‍ണ്ണമായ വിശകലനം പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും ‘റിസള്‍ട്ട് അനാലിസിസ്’ എന്ന ലിങ്ക് വഴി ലോഗിന്‍ ചെയ്യാതെ തന്നെ ലഭിക്കും.
പ്രൈമറിതലം മുതലുളള 11769 സ്‌കൂളുകളില്‍ ഹൈടെക് പദ്ധതികളുടെ ഭാഗമായി കൈറ്റ് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സംവിധാനം ലഭ്യമാക്കിയിട്ടുണ്ട്. കുട്ടികളെ ഫലം എളുപ്പം അറിയിക്കാനായി സ്‌കൂളുകളുടെ ‘സമ്പൂര്‍ണ’ ലോഗിനുകളിലും അതാത് സ്‌കൂളുകളുടെ ഫലമെത്തിക്കാന്‍ ഇപ്രാവശ്യം സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കൈറ്റ് സിഇഒ കെ.അന്‍വര്‍ സാദത്ത് അറിയിച്ചു.
എസ്എസ്എല്‍സി ഫലം വന്ന് പത്ത് ദിവസത്തിന് ശേഷം ഹയര്‍സെക്കന്ററി ഫലം പ്രഖ്യാപിക്കും.
Discussion about this post