തിരുവനന്തപുരം: പുറത്തിറങ്ങുമ്പോള്‍ മാസ്‌കും സാമൂഹിക അകലവും എല്ലാം പാലിച്ചുകൊണ്ട് വീടിനകത്തെത്തുന്ന നമ്മള്‍ ഒരു കരുതലുമില്ലാതെയാണ് വീട്ടിലുള്ളവരോട് ഇടപഴകുന്നത്. വൈറസ് ബാധിച്ചാലും രോഗലക്ഷണങ്ങള്‍ ഒന്നും കാണിക്കാതിരിക്കാന്‍ സാധ്യതയുള്ള പശ്ചാത്തലത്തില്‍ ഈ അശ്രദ്ധ വലിയ വിപത്തിന് വഴിവെച്ചേക്കാം. കുഞ്ഞുങ്ങളിലും വയോധികരിലും രോഗ വ്യാപന സാധ്യത അധികമായതിനാല്‍ ഇക്കൂട്ടരോട് അകലമില്ലാതെ ഇടപഴകുന്ന പ്രവണത ഒഴിവാക്കേണ്ടതാണ്.
പുറത്തുപോകുമ്പോള്‍ മാസ്‌ക് ധരിക്കുന്നവരും സാമൂഹിക അകലം പാലിക്കുന്നവരും പക്ഷെ വീട്ടിലെത്തുമ്പോള്‍ സാധാരണ പോലെയാണ്. വൈറസ് ബാധിച്ചിട്ടുള്ള, എന്നാല്‍ രോഗലക്ഷണങ്ങളില്ലാത്ത ആളുകളില്‍ നിന്ന് വീട്ടിലുള്ളവര്‍ക്ക് രോഗം പകരാന്‍ ഇത് ഇടയാക്കും. പ്രത്യേകിച്ച് വയോധികരിലേക്കും കുട്ടികളിലേക്കും രോഗം പെട്ടെന്ന് പകരാന്‍ സാധ്യതയുണ്ട്. ഇത് ഗൗരവപൂര്‍വം കാണേണ്ടതാണ്.
അതുകൊണ്ട് തന്നെ പൊതുസ്ഥലങ്ങളില്‍ എടുക്കുന്ന മുന്‍കരുതലുകള്‍ വീടിനകത്തും കുടുംബാംഗങ്ങളോട് ഇടപഴകുമ്പോഴും സ്വീകരിക്കണം.അതില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത് വയോധികരോടും കുഞ്ഞുങ്ങളോടും ഇടപഴകുമ്പോഴാണ്. നമ്മളില്‍ ആരും രോഗബാധിതരായേക്കാമെന്ന ധാരണയോടെയാണ് ഇടപഴകേണ്ടത്.
Discussion about this post