തിരുവനന്തപുരം: ലോകത്താദ്യമായി ഔഷധഗുണമുള്ള ആയുര്‍ മാസ്കുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കേരളം. സംസ്ഥാന ആയുഷ് വകുപ്പുമായി സഹകരിച്ച് കുടുംബശ്രീയാണ് മാസ്കുകള്‍ നിര്‍മ്മിക്കുക. മഞ്ഞള്‍, കൃഷ്ണതുളസി, ഞവരയില, കടുക്കപ്പൊടി എന്നിവ ചേര്‍ത്തുണ്ടാക്കുന്ന പ്രത്യേക ലായനിയില്‍ മണിക്കൂറുകളോളം മുക്കി വെക്കുന്ന തുണികളിലാണ് മാസ്കുകളുടെ നിര്‍മ്മാണം.
ശ്വസിക്കുമ്പോള്‍ മാസ്കില്‍ നിന്നുള്ള ഔഷധഗുണങ്ങള്‍ ഉപഭോക്താവിന്റെ ഉള്ളിലെത്തുന്നു. 15 ദിവസം വരെ ആയുര്‍ മാസ്കുകള്‍ കഴുകി ഉപയോഗിക്കാം.
തിരുവനന്തപുരം ഗവണ്മെന്റ് ആയുര്‍വേദ മെഡിക്കല്‍ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.എസ്.ആനന്ദിന്റെ നേതൃത്വത്തിലാണ് ആയുര്‍ മാസ്കുകള്‍ വികസിപ്പിച്ചെടുത്തിട്ടുള്ളത്. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം നഗരസഭ രണ്ട് കുടുംബശ്രീ യൂണിറ്റുകള്‍ക്കാണ് നിര്‍മ്മാണത്തിനുള്ള പരിശീലനം നല്‍കിയിരിക്കുന്നത്. ജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ മാസ്ക് ലഭ്യമാക്കുകയാണ് കുടുംബശ്രീയുടെ ലക്ഷ്യം. 30 രൂപയാണ് മാസ്കിന് വില തീരുമാനിച്ചിരിക്കുന്നത്.
Discussion about this post