തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ രാവിലെ 9 മണി മുതല്‍ മദ്യവില്‍പ്പന ആരംഭിക്കും. വൈകിട്ട് 5 മണി വരെയാണ് വില്‍പ്പന ഉണ്ടായിരിക്കുക. ബെവ്ക്യു ആപ്ലിക്കേഷന്‍ വഴി ഓണ്‍ലൈന്‍ ടോക്കണ്‍ സംവിധാനത്തിലൂടെയാണ് മദ്യവില്‍പ്പന നടത്തുന്നത്. എന്നാല്‍ ഓണ്‍ലൈന്‍ വഴി മദ്യം വിറ്റ് വീട്ടിലെത്തിക്കുന്ന സംവിധാനം തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ അറിയിച്ചു.
രാവിലെ 6 മണി മുതല്‍ വൈകിട്ട് 10 മണി വരെയാണ് ടോക്കണ്‍ ബുക്കിംഗ് സംവിധാനമുണ്ടാകുക. ക്യൂവില്‍ അഞ്ച് പേരെ മാത്രമേ ഒരു സമയം അനുവദിക്കൂ. സമയം തെറ്റിച്ച് വരികയോ, ടോക്കണ്‍ കിട്ടാതെ വരികയോ ചെയ്യുന്ന ഒരാള്‍ക്കും ബാര്‍, ബവ്‌റിജസ്, ബിയര്‍ – വൈന്‍ പാര്‍ലറുകള്‍ വഴി മദ്യം വില്‍ക്കില്ലെന്നും എക്‌സൈസ് മന്ത്രി വ്യക്തമാക്കി.
ബാര്‍ ഹോട്ടലുകളില്‍ മദ്യം ഇരുന്ന് കഴിക്കാന്‍ പാടില്ല. വാങ്ങിക്കൊണ്ട് പോകാനേ പാടുള്ളൂ. അതിന് പ്രത്യേക കൗണ്ടറുണ്ടാകണം. ആരോഗ്യവകുപ്പിന്റെ എല്ലാ പ്രോട്ടോക്കോളും പാലിച്ച് പിപിഇ കിറ്റുകളോടെയാകും മദ്യം വിതരണം ചെയ്യുക. ഒരാള്‍ക്ക് അഞ്ച് ദിവസത്തിലൊരിക്കലേ മദ്യം വാങ്ങാനാകൂ.
ബുക്കിംഗില്‍ അനുമതി കിട്ടാത്ത ഒരാള്‍ പോലും ഔട്ട്‌ലെറ്റിന് മുന്നിലോ ബാറിന്റെ മുന്നിലോ വരാന്‍ പാടില്ല. ഇത് കര്‍ശനമായി വിലക്കിയിട്ടുണ്ടെന്നും എക്‌സൈസ് മന്ത്രി വ്യക്തമാക്കി.
Discussion about this post