ഉപഭോക്താക്കള്‍ക്ക് സഹായകരമാകുന്ന പുത്തന്‍ ഫീച്ചറുമായി യുട്യൂബ്. രാത്രിയില്‍ ഉറങ്ങാനുള്ള സമയം ഓര്‍മ്മപ്പെടുത്തുന്ന ഫീച്ചറാണ് ബെഡ്‌ടൈം റിമൈന്‍ഡറെന്ന പേരില്‍ യൂട്യൂബ് അവതരിപ്പിച്ചിരിക്കുന്നത്.
ലോക്ക്ഡൗണ്‍ കാരണം മിക്കവരും ഇപ്പോള്‍ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിലും വീഡിയോ ഗെയിമുകളിലും വീഡിയോ കോളുകളിലും സമയം ചിലവഴിക്കുകയാണ്. ആവശ്യമായ നേരത്ത് ഒരു ഇടവേളയെടുക്കാനും കൃത്യമായി ഉറങ്ങാനും സഹായിക്കുമെന്നതാണ് പുതിയ ഫീച്ചറിന്റെ പ്രത്യേകത. ഉപയോക്താക്കള്‍ക്ക് ഒരു നിശ്ചിത സമയം ക്രമീകരിച്ചാല്‍ യുട്യൂബ് അത് ഓര്‍മ്മപ്പെടുത്തുകയും വീഡിയോ അവസാനിപ്പിച്ച് നിങ്ങള്‍ക്ക് ഉറക്കത്തിലേക്ക് നീങ്ങുകയും ചെയ്യാം.
സെറ്റിങ്‌സില്‍ ബെഡ്‌ടൈം റിമൈന്‍ഡര്‍ ഇനേബിളാക്കിയാല്‍ വീഡിയോ തുടരണമോ വേണ്ടയോ എന്ന നോട്ടിഫിക്കഷന്‍ നിങ്ങള്‍ക്ക് ലഭിക്കും. സ്‌നൂസ് റിമൈന്‍ഡറും പുതിയ ഫീച്ചറിന്റെ ഭാഗമാണ്.
ആന്‍ഡ്രോയ്ഡിലും ഐ ഫോണ്‍ ഡിവൈസുകളിലും ഈ സേവനം ലഭ്യമാകും.
Discussion about this post