കൊച്ചി: നടന്‍ പൃഥ്വിരാജും സംഘവും ജോര്‍ദാനില്‍ നിന്ന് കേരളത്തില്‍ ഇന്ന് രാവിലെ തിരിച്ചെത്തി. പുലര്‍ച്ചെ ഡല്‍ഹി വിമാനത്താവളത്തിലെത്തിയ പൃഥ്വിയും സംവിധായകന്‍ ബ്ലെസിയുമടങ്ങുന്ന സംഘം രാവിലെ 8.59നാണ് നെടുമ്പാശേരിയില്‍ എത്തിയത്.
വിമാനത്താവളത്തില്‍ നിന്ന് പൃഥ്വിരാജ് തന്നെ സ്വയം ഡ്രൈവ് ചെയ്ത് ക്വാറന്റൈനില്‍ പോയി. ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരം 14 ദിവസം ഇവര്‍ ക്വാറന്റൈനില്‍ കഴിയും. ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലിലാണ് സംഘം ക്വാറന്റൈനില്‍ കഴിയുന്നത്.
ആടുജീവിതം എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് 58 പേരടങ്ങുന്ന സംഘം ജോര്‍ദാനിലേക്ക് പോയത്. ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെയാണ് ലോകം മുഴുവന്‍ കോവിഡ് വ്യാപിക്കുകയും ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തത്. എങ്കിലും സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിരുന്നു.
Discussion about this post