കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് തീയറ്ററിലെത്താന്‍ കഴിയാതെ നില്ക്കുന്ന ധാരാളം ചിത്രങ്ങളുണ്ട്. ഈ സാഹചര്യത്തിലാണ് ജയസൂര്യ ചിത്രം ഓണ്‍ലൈന്‍ റിലീസിനൊരുങ്ങുന്നത്. സൂഫിയും സുജാതയും എന്ന ചിത്രമാണ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്നത്. ഇതാദ്യമായാണ് ഒരു മലയാള ചിത്രം തീയറ്ററിലെത്തും മുമ്പ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ വിതരണം ചെയ്യുന്നത്.
ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. നരണിപ്പുഴ ഷാനവാസാണ് ചിത്രത്തിന്റെ സംവിധായകന്. അദിതി റാവു ഹൈദരിയാണ് ചിത്രത്തിലെ നായിക. നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മറ്റ് വഴികളില്ലെന്നാണ് നിര്‍മ്മാതാവ് വിജയ് ബാബു പറയുന്നത്.
Discussion about this post