കറുത്തു പോയതിന്റെ പേരില്‍, തടിച്ചിരിക്കുന്നുവെന്ന് പറഞ്ഞൊക്കെ കളിയാക്കല്‍ കേട്ടിട്ടുള്ളവര്‍ ധാരാളമായിരിക്കും. ഇത്തരം പരിഹാസങ്ങള്‍ക്കുള്ള മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്ന ഒരു ഫോട്ടോഷൂട്ട്. അഭിഭാഷകയായ കുക്കു ദേവകി പങ്കുവെച്ച ചിത്രങ്ങളാണ് വൈറലാകുന്നത്. കറുത്തു പോയതിന്റെ പേരില്‍ കുട്ടിക്കാലത്ത് ഡാന്‍സ് കളിക്കുമ്പോള്‍ അനുഭവിച്ചിട്ടുള്ള വിഷമങ്ങളെ ഓര്‍ത്തുകൊണ്ടുള്ളതാണ് യുവതിയുടെ പോസ്റ്റ്.
അഡ്വ.കുക്കു ദേവകിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഇപ്പോള്‍ സവര്‍ണ്ണ കലയായി പരിഗണിക്കുന്ന ഭരതനാട്യം പോലുള്ള കലകളില്‍ കറുത്തവരെ, തടിച്ചവരെ എല്ലാം ഒരു തീണ്ടാപ്പാട് അകലെയാണ് നിറുത്തിയിരിക്കുന്നത്..
പ്രത്യേകിച്ചും തനത് നിറത്തില്‍ ഭരതനാട്യവേഷത്തില്‍ എത്തുന്നത് ഒരു കുറവു പോലെയാണ്…
സംസ്ഥാന സ്‌കൂള്‍ യുവജനോത്സവങ്ങളില്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെ
ഒരേ നിറത്തിലുള്ള കുട്ടികളെയാണ് കാണാനാവുക…
ഭീമമായ തുക കൊടുത്ത് അത്രമേല്‍ വെളുപ്പിച്ചെടുക്കുന്ന മുഖങ്ങള്‍…
തനത് നിറമെന്നത് അവിടെ എന്തോ ഒരു കുറവാണ്..
പല ഭരതനാട്യവേദികളിലും എന്റെ നിറം
തെറ്റായി ഭവിച്ചിട്ടുണ്ട്…
കറുത്ത് പോയതിന് വിഷമം അനുഭവിച്ചത്
ഡാന്‍സ് കളിക്കുമ്പോഴാണ്…
എന്തായാലും ഇതില്‍ എന്റെ നിറം തന്നെയാണുള്ളത്..
ഞാനെങ്ങനെയോ അതുപോലെ….
Discussion about this post