ഇസ്താംബൂള്‍: തുര്‍ക്കിയില്‍ നടന്ന ഒരു വിചിത്ര സംഭവമാണ് സോഷ്യല്‍മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ച. സുഖമില്ലാത്ത തന്റെ കുഞ്ഞുമായി ഒരു പൂച്ച ആശുപത്രിയിലെത്തിയെന്നതാണ് വാര്‍ത്ത. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇസ്താംബൂളിലെ ആശുപത്രിയിലാണ് പൂച്ച കുഞ്ഞുമായി എത്തിയത്.
പൂച്ചക്കുട്ടിയെ കടിച്ചുകൊണ്ടുവരുന്ന പൂച്ചയെ കണ്ട് ആശുപത്രിയിലുള്ളവര്‍ ശരിക്കും അമ്പരന്നുപോയി. കുഞ്ഞിന് വേണ്ട ശുശ്രൂഷ നല്‍കിയ ഡോക്ടര്‍മാര്‍ അമ്മ പൂച്ചയ്ക്ക് വേണ്ട ഭക്ഷണവും പാലും നല്‍കി. കൂടാതെ അമ്മപൂച്ചയുടെയും ആരോഗ്യനില ഡോക്ടര്‍മാര്‍ പരിശോധിച്ചു.
മെര്‍വ് ഓസ്‌കാന്‍ എന്ന ട്വിറ്റര്‍ പേജിലാണ് ചിത്രങ്ങള്‍ സഹിതം സംഭവം പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് ഇത് ഷെയര്‍ ചെയ്തത്. തെരുവുപൂച്ചകള്‍ ധാരാളമുള്ള സ്ഥലമാണ് തുര്‍ക്കി.
Discussion about this post