Thursday, March 23, 2023 IST
  • About Us
  • Contact Us
  • Privacy Policy
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
No Result
View All Result

Home » കോവിഡ് 19: സംസ്ഥാനത്തെ വിവിധസോണുകളില്‍ അനുവദനീയമായ കാര്യങ്ങള്‍

കോവിഡ് 19: സംസ്ഥാനത്തെ വിവിധസോണുകളില്‍ അനുവദനീയമായ കാര്യങ്ങള്‍

SM TV News Desk by SM TV News Desk
May 3, 2020, 06:25 pm IST
in News
കോവിഡ് 19: സംസ്ഥാനത്തെ വിവിധസോണുകളില്‍ അനുവദനീയമായ കാര്യങ്ങള്‍
Share on FacebookWhatsAppTelegramTweet

തിരുവനന്തപുരം: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ കേന്ദ്രത്തിന്റെ പുതിയ ഉത്തരവ് കൂടി പരിഗണിച്ച് സംസ്ഥാനത്തെ വിവിധ സോണുകളില്‍ അനുവദനീയമായ കാര്യങ്ങള്‍ നിശ്ചയിച്ചു.

1) ഗ്രീന്‍ സോണുകളില്‍ കടകമ്പോളങ്ങളുടെ പ്രവര്‍ത്തന സമയം രാവിലെ 7 മുതല്‍ രാത്രി 7.30 വരെ ആയിരിക്കും. അകലം സംബന്ധിച്ച നിബന്ധനകള്‍ പാലിക്കണം. ഇത് ആഴ്ചയില്‍ ആറുദിവസം അനുവദിക്കും. ഓറഞ്ച് സോണുകളില്‍ നിലവിലെ സ്ഥിതി തുടരും.

2) ഗ്രീന്‍ സോണുകളിലെ സേവന മേഖലയിലെ സ്ഥാപനങ്ങള്‍ ആഴ്ചയില്‍ മൂന്നു ദിവസം പരമാവധി 50 ശതമാനം ജീവനക്കാരുടെ സേവനം ഉപയോഗിച്ച് പ്രവര്‍ത്തിക്കാം. ഓറഞ്ച് സോണുകളില്‍ നിലവിലെ സ്ഥിതി തുടരും.

3) ഹോട്ട്‌സ്‌പോട്ടുകള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ ഹോട്ടല്‍ ആന്റ് റസ്റ്റാറന്റുകള്‍ക്ക് പാഴ്‌സലുകള്‍ നല്‍കാനായി തുറന്നുപ്രവര്‍ത്തിക്കാം. നിലവിലുള്ള സമയക്രമം പാലിക്കണം.

4) ഷോപ്‌സ് ആൻഡ്‌ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് നിലവിലെ സ്ഥിതി തുടരാവുന്നതാണ്. ഒന്നിലധികം നിലകളില്ലാത്ത ചെറുകിട ടെക്‌സ്റ്റൈല്‍ സ്ഥാപനങ്ങള്‍ അഞ്ചില്‍ താഴെ ജീവനക്കാരുടെ സേവനത്തോടെ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. ഈ ഇളവുകള്‍ ഗ്രീന്‍/ ഓറഞ്ച് സോണുകള്‍ക്കാണ് ബാധകം.

5) ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ നിയന്ത്രണങ്ങള്‍ക്കു വിധേയമായി ടാക്‌സി, യൂബര്‍ പോലുള്ള കാബ് സര്‍വീസുകള്‍ അനുവദിക്കും. ഡ്രൈവറും രണ്ട് യാത്രക്കാരും മാത്രമേ പാടുള്ളു.

6) ഹോട്ട്‌സ്‌പോട്ടുകളില്‍ ഒഴികെ ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ അന്തര്‍ ജില്ല യാത്രയ്ക്ക് (അനുവദിക്കപ്പെട്ട കാര്യങ്ങള്‍ക്കു മാത്രം) അനുമതി നല്‍കും. കാറുകളില്‍ പരമാവധി രണ്ട് യാത്രക്കാരും ഡ്രൈവറും.

7) ചരക്കുവാഹനങ്ങളുടെ നീക്കത്തിന് നിയന്ത്രണങ്ങള്‍ ഉണ്ടാകില്ല. പ്രത്യേക പെര്‍മിറ്റും വേണ്ടതില്ല.

8) അത്യാവശ്യ കാര്യങ്ങള്‍ക്ക് രാവിലെ 7 മുതല്‍ വൈകിട്ട് 7.30 വരെ ജനങ്ങള്‍ക്ക് പുറത്തിറങ്ങാവുന്നതാണ്. (ഹോട്ട്‌സ്‌പോട്ടിലൊഴികെ). എന്നാല്‍, 65 വയസ്സിനു മുകളിലുള്ളവരും പത്തുവയസ്സിനു താഴെയുള്ളവരും വീടുകളില്‍ തന്നെ കഴിയണം. വൈകിട്ട് 7.30 മുതല്‍ രാവിലെ ഏഴുവരെയുള്ള രാത്രികാല സഞ്ചാരത്തിന് നിയന്ത്രണമുണ്ടാകും.

9) കൃഷിയും വ്യവസായവുമായി ബന്ധപ്പെട്ട് നേരത്തേ അനുവദിച്ച ഇളവുകള്‍ തുടരും.

കേന്ദ്രം അനുവദിച്ച ഇവിടെ പ്രത്യേകം പരാമര്‍ശിച്ചിട്ടില്ലാത്ത മറ്റ് ഇളവുകളും സംസ്ഥാനത്ത് ബാധകമായിരിക്കും.

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നിശ്ചിത സ്ഥലങ്ങളില്‍ പ്രഭാത സവാരി അനുവദിക്കും.

ഈ പൊതുവായ സമീപനം സ്വീകരിക്കുമ്പോള്‍ തന്നെ ഒരോ പ്രദേശത്തിന്റെയും സവിശേഷത കണക്കിലെടുത്ത് ആവശ്യമായ മാറ്റങ്ങള്‍ സംബന്ധിച്ച് ജില്ലാ കളക്ടര്‍, ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ശുപാര്‍ശ സമര്‍പ്പിക്കേണ്ടതാണ്. സംസ്ഥാനതലത്തില്‍ ചീഫ് സെക്രട്ടറി, ആഭ്യന്തര-ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, റവന്യൂ-തദ്ദേശ-ആരോഗ്യ-ഐടി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, പൊലീസ് മേധാവി എന്നിവരടങ്ങുന്ന ഉന്നതതല സമിതി ഇത് പരിശോധിച്ച് ഉത്തരവ് പുറപ്പെടുവിക്കും.

ദേശീയ സമ്പാദ്യപദ്ധതി ഏജന്റുമാര്‍ക്ക് കലക്ട് ചെയ്ത പണം പോസ്റ്റ് ഓഫീസുകളില്‍ അടയ്ക്കാന്‍ ആഴ്ചയില്‍ ഒരുദിവസം അനുവാദം നല്‍കും. (ഹോട്ട്‌സ്‌പോട്ടുകളിലൊഴികെ)

കാര്‍ഷിക നാണ്യവിളകളുടെ വ്യാപാരം സ്തംഭിച്ചത് കാര്‍ഷികവൃത്തിയെയും കര്‍ഷക ജീവിതത്തെയും ബാധിക്കുന്നുണ്ട്. സംസ്ഥാനത്തെ മലഞ്ചരക്ക് വ്യാപാര സ്ഥാപനങ്ങള്‍ ആഴ്ചയില്‍ രണ്ടുദിവസം തുറക്കാന്‍ അനുമതി നല്‍കും.

Share1SendShareTweet

Related Posts

മാര്‍ പാംപ്ലാനിക്കെതിരേ കൊലവിളി പ്രസംഗവുമായി കെ.ടി ജലീല്‍
News

മാര്‍ പാംപ്ലാനിക്കെതിരേ കൊലവിളി പ്രസംഗവുമായി കെ.ടി ജലീല്‍

അഞ്ചു വര്‍ഷത്തിനിടെ ബാങ്കുകള്‍ എഴുതിതള്ളിയത് 9.92 ലക്ഷം കോടി രൂപ!
News

എസ്ബിഐ അക്കൌണ്ടുകളിൽ നിന്ന് 205 രൂപ പോയതിന് കാരണം ഇതാണ്!

സൗദിയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു
News

സംസ്ഥാനത്തു വീണ്ടും കോവിഡ് പിടിമുറുക്കുന്നു!

കട്ടപ്പനയിൽ 27കാരിയെ കൊന്ന് പുതപ്പിൽ ഒളിപ്പിച്ചു, ഭർത്താവ് ഒളിവിൽ
News

കട്ടപ്പനയിൽ 27കാരിയെ കൊന്ന് പുതപ്പിൽ ഒളിപ്പിച്ചു, ഭർത്താവ് ഒളിവിൽ

ലോകത്തിന്റെ വേദനയായി തുര്‍ക്കി; മരണസംഖ്യ ലക്ഷത്തിന് മുകളിലായേക്കും
News

ഭൂകമ്പത്തിൽ വിറച്ചു ഇന്ത്യയും പാകിസ്താനും, മരണം 10

തെരഞ്ഞെടുപ്പ് നടക്കുന്ന ത്രിപുരയിലേക്ക് തിരിഞ്ഞു നോക്കാതെ രാഹുലും പ്രിയങ്കയും
News

വയനാടിനെ ഉപേക്ഷിച്ച് രാഹുല്‍ കന്യാകുമാരിയില്‍ മല്‍സരിക്കാന്‍ ഒരുങ്ങുന്നു

Discussion about this post

LATEST NEWS

മാര്‍ പാംപ്ലാനിക്കെതിരേ കൊലവിളി പ്രസംഗവുമായി കെ.ടി ജലീല്‍

മാര്‍ പാംപ്ലാനിക്കെതിരേ കൊലവിളി പ്രസംഗവുമായി കെ.ടി ജലീല്‍

കാലിലെ വേദന ചില രോഗങ്ങളുടെ ലക്ഷണങ്ങൾ

കാലിലെ വേദന ചില രോഗങ്ങളുടെ ലക്ഷണങ്ങൾ

മുഖഭംഗി കൂട്ടണോ ? എങ്കിൽ ഇതാ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന അഞ്ചു കിടിലം ഫേസ് പാക്കുകൾ

തിളങ്ങുന്ന ചർമത്തിന് വീട്ടിൽ ഉണ്ടാക്കാം ഫേഷ്യൽ പാക്ക്

പ്രമേഹ രോഗമുണ്ടോ, എങ്കിൽ ഈ ചർമ പ്രശ്നങ്ങൾ നിങ്ങൾക്കും വരാം

പ്രമേഹ രോഗമുണ്ടോ, എങ്കിൽ ഈ ചർമ പ്രശ്നങ്ങൾ നിങ്ങൾക്കും വരാം

സൗന്ദര്യ സംരക്ഷണത്തിൽ ഒലിവ് ഓയിലിന്റെ സ്ഥാനം

സൗന്ദര്യ സംരക്ഷണത്തിൽ ഒലിവ് ഓയിലിന്റെ സ്ഥാനം

അഞ്ചു വര്‍ഷത്തിനിടെ ബാങ്കുകള്‍ എഴുതിതള്ളിയത് 9.92 ലക്ഷം കോടി രൂപ!

എസ്ബിഐ അക്കൌണ്ടുകളിൽ നിന്ന് 205 രൂപ പോയതിന് കാരണം ഇതാണ്!

സൗദിയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു

സംസ്ഥാനത്തു വീണ്ടും കോവിഡ് പിടിമുറുക്കുന്നു!

കട്ടപ്പനയിൽ 27കാരിയെ കൊന്ന് പുതപ്പിൽ ഒളിപ്പിച്ചു, ഭർത്താവ് ഒളിവിൽ

കട്ടപ്പനയിൽ 27കാരിയെ കൊന്ന് പുതപ്പിൽ ഒളിപ്പിച്ചു, ഭർത്താവ് ഒളിവിൽ

ലോകത്തിന്റെ വേദനയായി തുര്‍ക്കി; മരണസംഖ്യ ലക്ഷത്തിന് മുകളിലായേക്കും

ഭൂകമ്പത്തിൽ വിറച്ചു ഇന്ത്യയും പാകിസ്താനും, മരണം 10

തെരഞ്ഞെടുപ്പ് നടക്കുന്ന ത്രിപുരയിലേക്ക് തിരിഞ്ഞു നോക്കാതെ രാഹുലും പ്രിയങ്കയും

വയനാടിനെ ഉപേക്ഷിച്ച് രാഹുല്‍ കന്യാകുമാരിയില്‍ മല്‍സരിക്കാന്‍ ഒരുങ്ങുന്നു

SM TV News

  • Home
  • News
  • About Us
  • Contact Us

© SM TV News · Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business

© SM TV News · Tech-enabled by Ananthapuri Technologies