കോട്ടയം: കോവിഡ് 19 വ്യാപനത്തെ ലോകം മുഴുവന്‍ നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ ആശ്വാസമേകുന്ന ഒരു വാര്‍ത്തയായിരുന്നു ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി കോവിഡിനെതിരെയുള്ള വാക്‌സിന്‍ പരീക്ഷണത്തില്‍ മുന്നേറുകയാണെന്നുള്ളത്. പ്രതീക്ഷക്കൊപ്പം മലയാളികള്‍ക്ക് ആ വാര്‍ത്തയില്‍ ഒരു അഭിമാനവും കൂടിയുണ്ട്. കാരണം ഓക്‌സ്ഫഡിലെ ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരീക്ഷണം നടത്തുന്ന സംഘത്തില്‍ ഒരു മലയാളിയുമുണ്ട്. കോട്ടയംകാരിയായ രേഷ്മ ജോസഫ്.
ജനുവരിയിലാണ് ഗവേഷണത്തിന് സംഘം തുടക്കമിട്ടത്. കഴിഞ്ഞ 23ന് മനുഷ്യരില്‍ പരീക്ഷിച്ചു. ചടോക്‌സ്എന്‍ എന്‍കോവ് 19 എന്നാണ് വാക്‌സിന്റെ പേര്. ആയിരം പേരാണ് ലണ്ടന്‍, ബ്രിസ്റ്റള്‍ തുടങ്ങിയ നഗരങ്ങളില്‍ നിന്നാണ് മരുന്ന് പരീക്ഷണത്തിന് തയ്യാറായി മുന്നോട്ട് വന്നത്.
കോട്ടയം പാമ്പാടിയിലെ ജോസഫ് കുര്യാക്കോസിന്റെയും മറിയാമ്മ ജോസഫിന്റെയും മകളാണ് രേഷ്മ. 2 വര്‍ഷം മുമ്പാണ് രേഷ്മ ഓക്‌സ്ഫഡില്‍ ചേര്‍ന്നത്. നിജിന്‍ ജോസാണ് രേഷ്മയുടെ ഭര്‍ത്താവ്. മാതാപിതാക്കള്‍ക്കും സഹോദരനുമൊത്ത് യു.കെ യിലെ ബാര്‍ബറിയിലാണ് രേഷ്മയും ഭര്‍ത്താവും താമസിക്കുന്നത്.
Discussion about this post