സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ. കോവിഡ് രോഗികളുടെ എണ്ണത്തിലുള്ള വർദ്ധനവ് മാത്രവുമല്ല കോവിഡ് മൂലം മരണപ്പെടുന്നവരുടെ എണ്ണവും വർധിക്കുന്നുണ്ട്. ഇന്ന് കോഴിക്കോട്,കണ്ണൂർ ജില്ലകളിലായി രണ്ടുപേരാണ് മരിച്ചത്. മരണശേഷം ഉള്ള റിപ്പോർട്ടിലാണ് കോവിഡ് സ്ഥിരീകരണം ഉണ്ടായിട്ടുള്ളത്. കോവിഡ് മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ് ആരോഗ്യവകുപ്പ്.
കേരളത്തിൽ ഒമിക്രോണിന്റെ ഉപവകഭേദമായി അറിയപ്പെടുന്ന JN 1
ൻറെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളായ സിംഗപ്പൂരിലും ഇന്തോനേഷ്യയിലും കോവിഡ് കേസുകൾ ഉയരുന്നത് ആശങ്കജനകമാണ്. പുതിയ കോവിഡ് വകഭേദങ്ങൾ ചൈനയിൽ ഉൾപ്പെടെ സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രത നിർദ്ദേശം പുലർത്തേണ്ടത് അനിവാര്യമാണ്. നിലവിൽ ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കഴിഞ്ഞ ഒരാഴ്ചയായി കേരളത്തിലാണ് കൂടുതൽ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുള്ളത്. 1.7 ശതമാനമാണ് നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കുന്നത് ഒരു പരിധി വരെ രോഗത്തിൻറെ വ്യാപ്തി കുറയ്ക്കുവാൻ സഹായിക്കും.
Discussion about this post