നമ്മുടെ അച്ചാറുകൾക്ക് രുചി കൂട്ടാനും ദീർഘനാൾ കേടുകൂടാതെ ഇരിക്കാനും മാത്രമല്ല വിനാഗിരി ഉപയോഗപ്പെടുത്തുന്നത്. അതിലും അപ്പുറം അനേകായിരം ഗുണങ്ങൾ വിനാഗിരിക്ക് ഉണ്ട്. നമ്മുടെ പച്ചക്കറികളിലെ കീടങ്ങൾ അകറ്റുന്നത് മുതൽ നമ്മുടെ ഫർണിച്ചറുകൾക്ക് ഭംഗി കൂട്ടുവാൻ വരെ വിനാഗിരി ഉപയോഗിക്കാം.
വിനാഗിരിയുടെ പ്രയോജനങ്ങൾ
ഫർണിച്ചറും, ജനലുകളും, കണ്ണാടിയും വൃത്തിയാക്കുവാൻ ഒരു സ്പ്രേ കുപ്പിയിൽ വെള്ളവും വിനാഗിരിയും മിക്സ് ചെയ്ത് തുടച്ചാൽ മാത്രം മതി. ഇതുകൂടാതെ ഒരു ഫ്ലോർ ലോഷൻ തയ്യാറാക്കാനും വിനാഗിരി ഉപയോഗിക്കാം ഓറഞ്ചിന്റെ തൊലി ഇതിനായി വിനാഗിരിയിൽ ഇട്ട് ഒരാഴ്ച വയ്ക്കുക. അതിനുശേഷം ഓറഞ്ച് തൊലി കളഞ്ഞു ഈ മിശ്രിതത്തിനൊപ്പം ഇരട്ടി വെള്ളം ചേർത്ത് തറ വൃത്തിയാക്കാൻ ഉപയോഗപ്പെടുത്താവുന്നതാണ്. ഈ മിശ്രിതം ചൂടാക്കി അതിലേക്ക് അല്പം ഡിഷ് വാഷ് ചേർത്ത് സ്പോഞ്ച് കൊണ്ട് ടൈലുകൾ വൃത്തിയാക്കിയാൽ എല്ലാ തരത്തിലുള്ള കറയും അകറ്റാം. ഇതുകൂടാതെ പല്ല്,പാറ്റ,ഉറുമ്പ് തുടങ്ങിയവയുടെ ശല്യം അകറ്റാൻ വിനാഗിരിയും നാരങ്ങനീരും അല്പം സോപ്പ് ലായനിയും മിക്സ് ചെയ്തു ഒരു തുണിയിൽ കുറച്ചെടുത്ത് തുടച്ചാൽ മതി. വിനാഗിരി, കല്ലുപ്പ്, ഡിഷ് വാഷ് ലിക്വിഡ് അല്പം വെള്ളം എന്നിവ മിക്സ് ചെയ്തു കരിപിടിച്ച വെങ്കലപാത്രങ്ങളിൽ തേച്ചാൽ കൂടുതൽ നിറം ലഭിക്കും.
Discussion about this post