മോഹൻലാലും രജനികാന്തും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ജയിലർ ഓഗസ്റ്റ് 10ന് തിയറ്ററുകളിൽ എത്തും. ചിത്രത്തിലെ ട്രെയിലറും ഗാനങ്ങളും ഇതിനോടകം തന്നെ ഇരുകൈയും നീട്ടി പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നു. ഇതിലെ കാവാല എന്ന ഗാനം യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതാണ്.
ട്രെയിലറും നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയിരിക്കുന്നത്. തമന്നയാണ് ചിത്രത്തിൽ നായികയായി എത്തുന്നുത്. നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ് ആണ്. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ. കേരളത്തിൽ 300 ൽ അധികം തിയേറ്ററുകളിൽ ചിത്രം ആദ്യദിവസം പ്രദർശിപ്പിക്കും.
ആദ്യ ദിവസങ്ങളിലെ ബുക്കിങ്ങുകളിലും വലിയ ആവേശം തന്നെയാണ് ആരാധകർ കാണിക്കുന്നത്. വരാനിരിക്കുന്ന വിജയിയുടെ അടുത്ത ചിത്രം ലിയോ എന്ന ചിത്രത്തിൻറെ ഡിസ്ട്രിബ്യൂഷനും ഗോകുലം മൂവീസ് തന്നെയാണ് നടത്തുന്നത്.
Discussion about this post