ജാതിയും,മതവും നോക്കാതെ കോവിഡ് ഭേദമായവർ പ്ലാസ്മ ദാനം ചെയ്യാൻ തയ്യാറാകണമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ആവശ്യപ്പെട്ടു. മതത്തിനനുസരിച്ചു രക്തത്തിലെ പ്ലാസ്മയ്ക്ക് വ്യത്യാസമില്ലെന്നും മുസ്ലീമിന്റെ പ്ലാസ്മ ഹിന്ദുവിനും, ഹിന്ദുവിന്റെ പ്ലാസ്മ മുസ്ലീമിനേയും രോഗത്തെ നേരിടാൻ സഹായിക്കുമെന്ന് കെജ്‌രിവാൾ വ്യക്തമാക്കി. കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ പ്രതീക്ഷ നൽകുന്നതാണ് രോഗം ഭേദമായവരുടെ പ്ലാസ്മയുപയോഗിച്ചുള്ള ചികിത്സയെന്നും, പ്ലാസ്മ തെറാപ്പി ചെയ്തവരിൽ നിന്നും ലഭിക്കുന്നത് മികച്ച പ്രതികരണമാണെന്നും, ദില്ലിയിൽ രോഗികളുടെ എണ്ണത്തിൽ കുറവുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോവിഡിൽ നിന്നും സുഖം പ്രാപിച്ചവരുടെ രക്തത്തിൽ നിന്ന് വേർതിരിക്കുന്ന ആന്റി ബോഡി ഉപയോഗിച്ചുള്ള ചികിത്സയാണ് പ്ലാസ്മ തെറാപ്പി. രോഗം ബാധിച്ചവരിൽ ഈ ആന്റി ബോഡി നൽകിയാൽ അവരുടെ പ്രതിരോധ ശേഷി വർദ്ധിക്കുകയും രോഗി സുഖപ്പെടുകയും ചെയ്യുന്നുവെന്നാണ് നിരീക്ഷണം. ഗുരുതരാവസ്ഥയിലുള്ള രോഗികളിലും, വെന്റിലേറ്ററിന്റെ സഹായത്താൽ ജീവൻ നിലനിർത്തുന്ന രോഗികളിലുമാണ് പ്ലാസ്മ തെറാപ്പി നടത്തുന്നത്.
Discussion about this post