കണ്ണൂർ: കോവിഡ് 19 രോഗികളെ പരിചരിക്കാൻ ആരോഗ്യ പ്രവർത്തകരെ സഹായിക്കാൻ റോബോട്ടുകളെ രംഗത്തിറക്കി രാജ്യത്തിന് മാതൃകയായി കേരളം. കൂടുതല്‍ പോസിറ്റീവ് കേസുകൾ ഉള്ള കണ്ണൂര്‍ ജില്ലയിലെ അഞ്ചരക്കണ്ടി ജില്ലാ കോവിഡ് സെന്ററിലാണ് ‘നൈറ്റിംങ്ഗേൽ -19’ എന്ന
റോബോട്ടിന്റെ സേവനം ഏർപ്പെടുത്തിയത്.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ചെമ്പേരി വിമല്‍ജ്യോതി എഞ്ചിനീറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് ‘നൈറ്റിംങ്ഗേല്‍-19’ രൂപകല്‍പന ചെയ്തത്.
6 പേര്‍ക്കുള്ള ഭക്ഷണവും വെള്ളവും അല്ലെങ്കില്‍ 25 കിലോഗ്രാം ഭാരം വരെ കൊണ്ടുപോകാനുള്ള ശേഷി ഈ റോബോട്ടിനുണ്ട്. റിമോട്ട് കണ്‍ട്രോളിലൂടെ ഒരു കിലോമീറ്ററോളം റോബോട്ടിനെ നിയന്ത്രിക്കാനാകും. രോഗികള്‍ക്ക് ആവശ്യമായ ഭക്ഷണവും മരുന്നും റോബോട്ടിലൂടെ കൃത്യമായി ഓരോ മുറിയിലുമെത്തിക്കാനാകും.
ചൈനയിലെ വുഹാനില്‍ കോവിഡ് രോഗികളുടെയടുത്ത് ഭക്ഷണമെത്തിക്കാൻ റോബോട്ടുകൾ ഉപയോഗിച്ചിരുന്നു. ചൈനയില്‍ ഭക്ഷണവും മരുന്നും മാത്രം നല്‍കാനാണ് ഉപയോഗിച്ചതെങ്കിൽ കേരളത്തിൽ റോബോട്ടിൽ ഘടിപ്പിച്ച പ്രത്യേക വീഡിയോ സിസ്റ്റവും ഡിസ്പ്ലേയും വഴി
ആശുപത്രി ജീവനക്കാരുമായും
ബന്ധുക്കളുമായും രോഗിക്ക് കണ്ട് സംസാരിക്കാനുള്ള സൗകര്യവും ഉണ്ട്.
Discussion about this post