ഇന്ത്യയ്ക്ക് അഭിമാനനിമിഷം. ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാന്റെ വിക്ഷേപണം ആദ്യഘട്ടം വിജയകരമായി എന്നാണ് റിപ്പോർട്ട്. വിക്ഷേപിച്ച് 22 മിനിറ്റിൽ ചന്ദ്രയാൻ ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തിയിരിക്കുന്നു. 2. 35ന് ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണ തറയിൽ നിന്നാണ് ചന്ദ്രയാൻ 3 പറന്നുയർന്നത്. Lvm 3-m4 റോക്കറ്റ് ചന്ദ്രയാൻ ത്രീ വഹിച്ചു കുതിച്ചുയർന്നു. 43.5 മീറ്റർ പൊക്കവും 4 മീറ്റർ വിസ്തീർണ്ണവും ഉള്ള
ഇസ്റോയുടെ ഏറ്റവും പുതിയ റോക്കറ്റ് ആണ് ചന്ദ്രയാൻ 3 ഭ്രമണപഥത്തിൽ എത്തിച്ചത്.
ഇനി ഒരു മാസത്തിനു ശേഷം ചന്ദ്രന്റെ ദക്ഷിണാധ്രുവത്തിന് സമീപം ചന്ദ്രയാൻ സുരക്ഷിതമായി ലാൻഡ് ചെയ്താൽ ദൗത്യം വിജയകരമായി പൂർത്തിയായി എന്ന അഭിമാനിക്കാം. ദൗത്യം വിജയിച്ചാൽ ചന്ദ്രനിൽ സുരക്ഷിതമായി പേടകം ലാൻഡ് ചെയ്യുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ അറിയപ്പെടും. ഓഗസ്റ്റ് 23ന് ചന്ദ്രയാൻ ലാൻഡിങ് ആരംഭിക്കും എന്നാണ് നിഗമനം. ലാൻഡർ സംവിധാനം ചന്ദ്രോപരിതലത്തിൽ എത്തിയാൽ 6 ചക്രമുള്ള റോവർ റോപ്പ് ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങും.
Discussion about this post