ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രത്തിനുശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് നടികർ തിലകം. ഈ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത് ടോവിനോ തോമസും ഭാവന മേനോനും ആണ്.
40 കോടിയോളം മുതൽമുടക്കിലാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് അണിയറയിലെ റിപ്പോർട്ടുകൾ. ഹൈദരാബാദ്, കാശ്മീർ, ദുബായ് തുടങ്ങിയവ ചിത്രത്തിൻറെ പ്രധാന ലൊക്കേഷനുകളായി തിരഞ്ഞെടുത്തിട്ടുണ്ട്. സൂപ്പർതാരമായ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രത്തെയാണ് ടോവിനോ തോമസ് ഇതിൽ അഭിനയിക്കുന്നത്. ടോവിനോ തോമസ് കൂടാതെ സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, ലാൽ, ബാലു വർഗീസ്, സുരേഷ് കൃഷ്ണ, ഗണപതി, മധുപാൽ, മണിക്കുട്ടൻ, ബിബിൻ ചന്ദ്രൻ, മാലാപാർവതി തുടങ്ങിയ വൻ താരനിരകയും നിരവധി പുതുമുഖങ്ങളും ചിത്രത്തിൻറെ ഭാഗമാകുന്നുണ്ട്.
പുഷ്പ ദി റൈസ് ഉൾപ്പെടെ നിരവധി ചിത്രങ്ങൾ നിർമ്മിച്ച മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്. ഡ്രൈവിംഗ് ലൈസൻസ് എന്ന ഹിറ്റ് ചിത്രത്തിനുശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. സുവിൻ എസ് ചന്ദ്രശേഖറാണ് ഇതിൻറെ തിരക്കഥ ഒരുക്കുന്നത്.
Discussion about this post