പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി ജൂൺ 30ന് അവസാനിച്ചിരുന്നു. എന്നാൽ ഇനിയും ആധാറും പാൻ കാർഡുമായി ബന്ധിപ്പിക്കാത്ത അനവധി പേരാണ് നമ്മുടെ നാട്ടിൽ. അവരോട് പറയാൻ ഒന്നേയുള്ളൂ ആധാർ- പാൻ ബന്ധിപ്പിക്കാൻ മറന്നുവെങ്കിൽ നിങ്ങൾക്ക് ഇനി ആദായ നികുതിയുമായി ബന്ധപ്പെട്ട സേവനങ്ങളും ലഭിക്കില്ല. 1961ലെ ഇൻകം ടാക്സ് ആക്ട് പ്രകാരം പാൻ ലഭ്യമായിട്ടുള്ള ഓരോ വ്യക്തിയും അത് തന്റെ ആധാർ കാർഡുമായി ലിങ്ക് ചെയ്തിരിക്കണം.
ഇത്തരത്തിൽ പാൻ ആധാറുമായി ലിങ്ക് ചെയ്താൽ മാത്രമേ നമ്മുടെ പേര് ദുരുപയോഗം ചെയ്തു തട്ടിപ്പുകൾ നടത്തുന്നവരിൽ നിന്ന് ഒരു മോചനം നമുക്ക് ലഭിക്കുകയുള്ളൂ. ജൂൺ 30ന് ഇതിൻറെ സമയപരിധി അവസാനിച്ചെങ്കിലും ആദായനികുതി വെബ്സൈറ്റ് വഴി ഇനിയും ആധാറും പാൻകാർഡും തമ്മിൽ ബന്ധിപ്പിക്കാം. പക്ഷേ ആയിരം രൂപ പിഴ അടയ്ക്കണം എന്നുമാത്രം.
പിഴ അടച്ച് ഏകദേശം 30 ദിവസത്തിനുള്ളിൽ നമ്മുടെ പാൻ ആധാറുമായി ലിങ്ക് ചെയ്യപ്പെടും. ഇതിനുവേണ്ടി ആദായ നികുതി വകുപ്പിന്റെ വെബ്സൈറ്റിൽ കയറുക. അതിനുശേഷം ആധാർ ടാബിൽ ലിങ്ക് ക്ലിക്ക് ചെയ്ത് പാൻ നമ്പറും ആധാർ നമ്പർ നൽകുക. അതിനുശേഷം ക്യാപ്ച്ച കോഡ് അടിച്ചു ആധാർ ബട്ടണിൽ ക്ലിക്ക് ചെയ്താൽ മതി. ഇങ്ങനെ ക്ലിക്ക് ചെയ്യുമ്പോൾ പിഴ അടക്കേണ്ട വിധവും അതിൽ പറഞ്ഞുതരും.
Discussion about this post