ടൈറ്റാനിക് എന്ന വാക്ക് പറയുമ്പോൾ ഒരു പക്ഷേ ഓർമ്മയിലേക്ക് ഓടിയെത്തുന്നത് ടൈറ്റാനിക് എന്ന സിനിമയായിരിക്കും. ഈ സിനിമ പിറവികൊള്ളുന്നത് 1912 ഏപ്രിൽ 15ന് ഉണ്ടായ ഒരു ദുരന്തത്തിന്റെ അടിസ്ഥാനത്തിലാണ്. യുഎസിലെ ന്യൂയോർക്കിലേക്ക് പുറപ്പെട്ട ഏറ്റവും ആഡംബര കപ്പൽ ആയിരുന്നു ടൈറ്റാനിക്. 2223 പേരെ വഹിച്ച യാത്ര ചെയ്ത ടൈറ്റാനിക് ഒടുവിൽ മരണത്തിന് കീഴടങ്ങി. 1500ലധികം ആളുകളുടെ ജീവൻ നഷ്ടമായ ഒരു ദുരന്തമായിരുന്നു അത്.
ആദ്യമായി 1985 ലാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുന്നത്. ഇത് കണ്ടെത്തുന്നത് കാനഡയിലെ ന്യൂ ഫൗണ്ട് ലാൻഡിലെ സെൻറ് ജോൺസിന് 700 കിലോമീറ്റർ തെക്കുഭാഗത്താണ്. ഇവിടെ നിരവധി ഗവേഷണങ്ങൾ നടക്കാറുണ്ട്. ഇതേ ലക്ഷ്യത്തോടുകൂടി യാത്ര ചെയ്ത ഒരു ജലപേടകമാണ് ടൈറ്റൻ. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻ പോയത് 5 പേരാണ്. ബ്രിട്ടീഷ് ശത കോടീശ്വരനായ ഹാമിഷ് ഹാർഡിംഗ് ഉൾപ്പെടെ നാല് പേർ ഈ ജല പേടകത്തിൽ ഉണ്ട്. ഞായറാഴ്ച പുലർച്ചെ ആരംഭിച്ചതാണ് ഇവരുടെ യാത്ര. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ ഇവരുമായുള്ള ബന്ധം പൂർണമായും വിച്ഛേദിക്കപ്പെട്ടു. കുടുങ്ങിക്കിടക്കുന്ന അഞ്ചുപേരെയും രക്ഷിക്കാൻ സാധ്യമായ കാര്യങ്ങൾ ഇപ്പോൾ നാവിക സേന വിഭാഗങ്ങൾ ചെയ്യുന്നുണ്ട്
Discussion about this post