എല്ലാ കോവിഡ് പോരാളികൾക്കും പ്രചോദനമായി ഒരു മാസം പ്രായമുള്ള കുഞ്ഞുമായി ഐ.എ .എസ് ഓഫീസർ ജോലിക്കെത്തി. പ്രസവ അവധിയെടുത്തു വീട്ടിലിരിക്കേണ്ട സമയത്താണ് ആറുമാസത്തെ പ്രസവ അവധി ഉപേക്ഷിച്ചു ഗ്രേറ്റർ വിശാഖപട്ടണം മുനിസിപ്പൽ കോർപറേഷന്റെ കമ്മീഷണറായി സേവനമനുഷ്ഠിക്കുന്ന ശ്രീജന ഗുമ്മല്ല കൈക്കുഞ്ഞുമായി ജോലിക്കെത്തിയത്. ഐ.എ .എസ് അസോസിയേഷനിലെ ഒരംഗമാണ് കുഞ്ഞിനെയുമെടുത്തു ഓഫീസിൽ ജോലിയിൽ മുഴുകിയിരിക്കുന്ന ശ്രീജനയുടെ ചിത്രം സോഷ്യൽ മീഡിയയിൽ ആദ്യം പങ്കുവച്ചത്.
Discussion about this post