യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ സ്വകാര്യ അക്കൗണ്ടിലൂടെ സംഘടനയടെ സംസ്ഥാന സമ്മേളനത്തിനായി വ്യാപകമായി പണപ്പിരിവ് നടത്തുന്നുവെന്നാരോപണം.തൃശൂരില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തിനുള്ള പണം ലോകമെങ്ങു നിന്നും ഒഴുകിയെത്തുന്നത് സംസ്ഥാന ജനറല്‍ സെക്രട്ടറങി ജോബിന് ജേക്കബിന്റെ പേരിലുള്ള സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ തൃശൂര്‍ മിഷന് ക്വാര്‍ട്ടേഴ്സ് ബ്രാഞ്ചിലെ അക്കൗണ്ടിലേക്കാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പറയുന്നു.
ഇതിനെതിരെ സംസ്ഥാന ഭാരവാഹികളില്‍ ഒരു വിഭാഗം കെപിസിസി നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് സമ്മേളനത്തിന് ഫണ്ട് വേണം എന്നാവിശ്യപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുന്ന പോസ്റ്ററുകളില്‍ നല്‍കിയിരിക്കുന്ന ഗൂഗിള്‍ പേ നമ്പറും ജോബിന് ജേക്കബ്ബിന്റേതാണ്.
അതേ സമയം യൂത്തു കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ പേരില്‍ തിരുവനന്തപുരം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ചില്‍ അക്കൗണ്ട് ഉള്ളപ്പോഴാണ് നേതാവ് തന്റെ സ്വകാര്യ അക്കൗണ്ടിലൂടെ പണപ്പിരിവ് നടത്തുന്നതെന്ന് ഒരു വിഭാഗം യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു.
Discussion about this post