കണ്ണൂരില്‍ ഒരു വീട്ടിലെ അഞ്ചുപേരെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം ഏറെ നടുക്കമാണ് നാടിന് സമ്മാനിച്ചിരിക്കുന്നത്. കണ്ണൂര്‍ ചെറുപുഴ വാടിച്ചാലില്‍ വച്ചാലിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.
അടുത്തിടെ വിവാഹിതരായ ദമ്പതികളെയും മൂന്ന് കുട്ടികളെയുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയതെന്നാണ് വിവരങ്ങള്‍. ദമ്പതികള്‍ രണ്ടാഴ്ച മുന്‍പാണ് വിവാഹിതരായതെന്നാണ് വിവരം. വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളില്‍ കൂട്ടമരണം നടന്നത് അക്ഷരാര്‍ത്ഥത്തില്‍ നാടിനെ നടുക്കിയിരിക്കുകയാണ്.
ശ്രീജ, ഭര്‍ത്താവ് ഷാജി, ശ്രീജയുടെ ആദ്യ വിവാഹത്തിലെ കുട്ടികളായ സൂരജ് (10), സുരഭി(എട്ട്), സുജിന്‍ (12) എന്നിവരാണ് വീട്ടില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രണ്ടാഴ്ച മുന്‍പാണ് ശ്രീജയും ഷാജിയും വിവാഹിതരായതെന്നാണ് വിവരം.
ഷാജിയ്ക്ക് ആദ്യ വിവാഹത്തില്‍ ഭാര്യയും രണ്ട് കുട്ടികളുമുണ്ടെന്നാണ് വിവരം. ഇയാള്‍ ആദ്യ ഭാര്യയില്‍ നിന്ന് വിവാഹമോചനം നേടാതെയാണ് രണ്ടാമത് വിവാഹം കഴിച്ചതെന്നുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്. ഇതിന്റെ പേരില്‍ ദിവസങ്ങളായി കുടുംബത്തില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
അതേസമയം സുരേഷും ശ്രീജയും തമ്മില്‍ നിയമപരമായി വിവാഹിതരായിരുന്നില്ല. വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയെ ആയുള്ളൂ എങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ വീട്ടില്‍ ഇരുവരും തമ്മില്‍ വഴക്കും ബഹളവും ഉണ്ടായതായി നാട്ടുകാര്‍ പറയുന്നു. അതേസമയം സാധാരണ കുടുംബങ്ങളില്‍ ഉണ്ടാകുന്ന പ്രശ്നമാണെന്നാണ് തങ്ങള്‍ കരുതിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇത് ഇത്തരത്തില്‍ ദാരുണ സംഭവങ്ങളിലേക്ക് എത്തുമെന്ന് തങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നുണ്ട്.
കുഞ്ഞുങ്ങളെ കൊലപ്പെടുത്തി ദമ്പതികള്‍ ആത്മഹത്യ ചെയ്തെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. രാവിലെ വീടിന്റെ വാതില്‍ തുറക്കാതിരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ക്ക് സംശയം തോന്നുകയായിരുന്നു. ഏറെ നേരമായിട്ടും ആരെയും പുറത്തുകാണാത്തതും സംശയം വര്‍ദ്ധിപ്പിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ച് വാതില്‍ തള്ളിത്തുറക്കുകയായിരുന്നു. വീടിനുള്ളില്‍ കടന്നപ്പോഴാണ് മുറിയില്‍ മൃതദേഹങ്ങള്‍ കാണുന്നത്.
കുടുംബവഴക്കാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കുട്ടികളെ വീട്ടിലെ സ്റ്റെയര്‍ കേസില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. അതിനുശേഷം ശ്രീജയും ഷാജിയും ഒരേ ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു എന്നുമാണ് പൊലീസ് നിഗമനം. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
മൂന്നു കുട്ടികളെ അടക്കം കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിന് കാരണം എന്താണെന്ന് പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. അതേസമയം കൂട്ടമരണം നടന്ന വീട്ടില്‍ നിന്ന് ആത്മഹത്യ കുറുപ്പ് ലഭിച്ചു എന്നുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. കുറിപ്പ് പരിശോധിക്കുന്നതില്‍ നിന്നും മരണത്തിന് കാരണമെന്താണെന്ന് നിഗമനത്തിലെത്താന്‍ സാധിക്കുമെന്നാണ് പൊലീസ് കരുതുന്നത്.
Discussion about this post